500 ക്വിന്റല്‍ മരത്തടി കത്തിച്ച്് യുപിയില്‍ മലിനീകരണം തടയല്‍ മഹായാഗം

മീറത്ത്: ഉത്തര്‍പ്രദേശില്‍ മലിനീകരണം നിയന്ത്രിക്കാനെന്ന പേരില്‍ നടത്തുന്ന മഹായാഗത്തിനായി 500 ക്വിന്റലോളം (50,000 കിലോ) മാവിന്‍ തടി കത്തിക്കും. നവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് മീറത്തിലെ ഭൈന്‍സാലി മൈതാനത്ത് ഒമ്പതു ദിവസം നീളുന്ന മഹായാഗം സംഘടിപ്പിക്കുന്നത്. നവരാത്രി ആഘോഷങ്ങള്‍ക്കിടയിലെ മലിനീകരണം നിയന്ത്രിക്കാനാണു യാഗം നടത്തുന്നതെന്ന് സംഘാടകരായ ശ്രീ അയുചാന്ദി മഹായാഗസമിതി പറയുന്നു. ഓസോണ്‍ പാളിയെ സംരക്ഷിക്കുന്നതിന് യാഗം ഗുണകരമാണെന്നും ഇതു മാനവികതയ്ക്കു നല്‍കുന്ന സംഭാവനയാണെന്നും സമിതി വൈസ് പ്രസിഡന്റ് ഗിരീഷ് ബന്‍സാല്‍ പറഞ്ഞു.

RELATED STORIES

Share it
Top