Flash News

500 രൂപ നോട്ടില്‍ വൈദ്യുതി;വിദ്യാര്‍ഥിയുടെ കണ്ടെത്തല്‍ അത്ഭുതമാകുന്നു

500 രൂപ നോട്ടില്‍ വൈദ്യുതി;വിദ്യാര്‍ഥിയുടെ കണ്ടെത്തല്‍ അത്ഭുതമാകുന്നു
X


ഭുവനേശ്വര്‍: നിരോധിച്ച 500 രൂപ നോട്ടില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് വിദ്യാര്‍ഥി. ഭുവനേശ്വര്‍ നുവാപഡ സ്വദേശിയായ ലച്ച്മണ്‍ ഡുണ്ടി എന്ന വിദ്യാര്‍ഥിയാണ് അത്ഭുതപ്പെടുത്തുന്ന കണ്ടുപിടുത്തം നടത്തിയത്. അഞ്ച് വാട്ട് വൈദ്യുതി വരെ ഇത്തരത്തില്‍ നിര്‍മ്മിക്കാമെന്ന് ലച്ച്മണ്‍ പറയുന്നു.
നിരോധിച്ച 500 രൂപയുടെ നോട്ട് കീറി അതിനുള്ളിലെ സിലിക്കണ്‍ ആവരണത്തെ ട്രാന്‍സ്ഫോമറുമായി ബന്ധിപ്പിക്കുന്നു. തുടര്‍ന്ന് ഇത് സൂര്യപ്രകാശത്തില്‍ വക്കുന്നതോടെ വൈദ്യുതി ഉണ്ടാകുമെന്ന് ലച്ച്മണ്‍ പറഞ്ഞു. ഈ വൈദ്യുതി ഒരു ബാറ്ററിയില്‍ സൂക്ഷിച്ചാല്‍ 24 മണിക്കൂര്‍ ഉപയോഗിക്കാമെന്നും വെറും 15 ദിവസംകൊണ്ടാണ് താന്‍ ഈ കണ്ടുപിടുത്തം നടത്തിയതെന്നും ലച്ച്മണ്‍ അവകാശപ്പെടുന്നു. നോട്ട് അസാധുവാക്കലിന് ശേഷം ഇവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് തന്നെ ഇത്തരമൊരു പരീക്ഷണത്തിന് പ്രേരിപ്പിച്ചതെന്നും ലച്ച്മണ്‍ പറഞ്ഞു.
വിദ്യാര്‍ഥിയുടെ കണ്ടുപിടുത്തം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ശാസ്ത്രസാങ്കേതിക വകുപ്പിനോട് കണ്ടുപിടിത്തത്തിന്റെ വിശദാശംങ്ങള്‍ ചോദിച്ചിട്ടുണ്ട്.
ഖാരിയാര്‍ കോളേജിലെ ശാസ്ത്ര വിദ്യാര്‍ഥിയാണ് ലച്ച്മണ്‍. ബള്‍ബുകള്‍ ഉണ്ടാക്കിയും അവ വിപണനം നടത്തിയും ലച്ച്മണ്‍ ഡുണ്ടി വരുമാനം കണ്ടെത്തുന്നുണ്ട്. തന്റെ കണ്ടുപിടിത്തം എല്ലാവരും അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലച്ച്മണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it