ഐഎസ്ആര്‍ഒ കേസ്: നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി നാളെ കൈമാറും

തിരുവനന്തപുരം: സുപ്രിംകോടതി വിധി പ്രകാരം ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി നാളെ കൈമാറും. 3 മണിക്ക് സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് ചടങ്ങ്.കഴിഞ്ഞമാസം നടന്ന മന്ത്രിസഭയോഗത്തിലാണ്50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കാന്‍ തീരുമാനിച്ചത്. കേസ് അന്വേഷണത്തില്‍ പോലിസ് വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് ജയിന്‍ സമിതിയിലേക്ക് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായ വി എസ് സെന്തിലിനെ അംഗമായി മന്ത്രിസഭ നാമനിര്‍ദേശം ചെയ്യുകയും ചെയ്തിരുന്നു. നഷ്ടപരിഹാരത്തുക പോലിസ് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കാനാകുമോ എന്ന് നിയമവകുപ്പിനോട് ഉപദേശം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

RELATED STORIES

Share it
Top