50 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

ഡെറാഡൂണ്‍: 50 വര്‍ഷം മുമ്പ് ഹിമാലയത്തില്‍ തകര്‍ന്നു വീണ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന സൈനികന്റെ മൃതദേഹം പര്‍വതാരോഹക സംഘം കണ്ടെത്തി. ധക്ക മേഖലയില്‍ പര്യവേക്ഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 1968 ഫെബ്രുവരി 7ന് ചണ്ഡീഗഡില്‍ നിന്നു ലേയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ വ്യോമസേനയുടെ എഎന്‍12 വിമാനത്തിലുണ്ടായിരുന്ന സൈനികന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹിമാലയത്തിലെ ചന്ദ്രഭാഗ13 മുനമ്പില്‍ എത്തിയ പര്‍വതാരോഹക സംഘം ആദ്യം വിമാനാവശിഷ്ടങ്ങളും പിന്നീട് ഏതാനും മീറ്റര്‍ അകലെ നിന്നു മൃതദേഹവും കണ്ടെത്തുകയായിരുന്നു.

RELATED STORIES

Share it
Top