50 കേന്ദ്രങ്ങളില്‍ സാഹസിക ടൂറിസം നടപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍തിരുവനന്തപുരം: യുവവിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് കൂടുതലായി ആകര്‍ഷിക്കാന്‍ 50 കേന്ദ്രങ്ങളില്‍ സാഹസിക ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനായി ഒരു പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. ഇതോടൊപ്പം വടക്കന്‍ മലബാറിന്റെ വിനോദസഞ്ചാര വികസനത്തിനായി വിപുലമായ പദ്ധതിയും നടപ്പാക്കും. വയനാടിനെ ഒരു പ്രത്യേക ടൂറിസം മേഖലയായി മാറ്റും. ടൂറിസം പദ്ധതികളുടെ കാലതാമസം ഒഴിവാക്കാന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എമാര്‍ ചെയര്‍മാനായി ഉന്നതാധികാര സമിതി രൂപീകരിച്ചു. പദ്ധതി നടപ്പാക്കുന്നതില്‍ നേരിട്ട് ഇടപെടാന്‍ സമിതിക്ക് അധികാരമുണ്ടാവും. സാങ്കേതിക അനുമതി വേഗത്തിലാക്കാന്‍ ഒരു സാങ്കേതിക സമിതിയും രൂപീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സംവിധാനം വരും. ബീച്ചുകളില്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കും. ഇവരുടെ സേവന-വേതനവ്യവസ്ഥകള്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top