50 കോടിക്കു മുകളിലുള്ള വായ്പക്ക് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നല്‍കണം

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 50 കോടിക്കു മുകളില്‍ വായ്പ എടുക്കുന്നതിന് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൂടി നല്‍കണമെന്നു വ്യവസ്ഥ. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രധനകാര്യ മന്ത്രാലയമാണു പുറപ്പെടുവിച്ചത്. 50 കോടിക്കു മുകളില്‍ വായ്പ എടുക്കുന്നവരില്‍ നിന്ന് പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പു കൂടി ശേഖരിക്കണമെന്നാണു ധനകാര്യമന്ത്രാലയം ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിലവില്‍ 50 കോടിക്കു മുകളില്‍ വായ്പയെടുത്തിട്ടുള്ളവരില്‍ നിന്ന് 45 ദിവസത്തിനകം പാസ്‌പോര്‍ട്ടിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സാമ്പത്തികകാര്യ സെക്രട്ടറി രാജീവ്കുമാര്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ കൈമാറാത്ത പക്ഷം ബാങ്ക് അധികൃതര്‍ക്ക് ആവശ്യമായ നടപടിയെടുക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. വായ്പയെടുത്തവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പൊതുമേഖലാ ബാങ്കുകളുടെ കൈയിലുണ്ടെങ്കില്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.  തട്ടിപ്പ് നടത്തി നാടുവിടുന്നതു തടയുന്നതിനുള്ള ഒരു പ്രതിരോധ നടപടിയാണിതെന്നും ധനകാര്യവകുപ്പ് വൃത്തങ്ങള്‍ പറയുന്നു.
Next Story

RELATED STORIES

Share it