50ാം ദിവസവും ഇന്ധന വില കൂടി

തിരുവനന്തപുരം: തുടര്‍ച്ചയായ 50ാം ദിനവും ഇന്ധനവില കൂടി. പെട്രോളിന് 15 പൈസയും ഡീസലിന് 6 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപ 48 പൈസയും ഡീസലിന് 79 രൂപ 3 പൈസയുമാണ് വില. വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ ഇന്നലെ പെട്രോള്‍ വില 90 കടന്നു. ഇന്ധന വിലവര്‍ധനയില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം ഉയരുമ്പോള്‍, കടുത്ത പ്രതിസന്ധിയിലാണ് ബിജെപി. തീരുവ കുറച്ച് ഇന്ധനവില പിടിച്ചുനിര്‍ത്തണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും വികസനപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന വാദമുയര്‍ത്തി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിര്‍ദേശം തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കട്ടെയെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്.

RELATED STORIES

Share it
Top