48 ജനപ്രതിനിധികള്‍ പീഡനക്കേസ് പ്രതികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ 48 എംപിമാരും എഎല്‍എമാരും ഏതെങ്കിലും തരത്തിലുള്ള സ്ത്രീപീഡനക്കേസുകളില്‍ പ്രതികളെന്ന് അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (എഡിആര്‍) റിപോര്‍ട്ട്. പാര്‍ട്ടി തിരിച്ചുള്ള കണക്കു പരിശോധിക്കുമ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഭരണത്തിലിരിക്കുന്ന ബിജെപി ജനപ്രതിനിധികള്‍ക്കെതിരേയാണ് ഏറ്റവും കൂടുതല്‍ കേസുകളെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 12 ബിജെപി ജനപ്രതിനിധികളാണ് ഇത്തരം കേസുകളില്‍ പ്രതികളെന്നാണു വിവരം. കഠ്‌വ സംഭവ—ത്തിന്റെയും ഉന്നാവോയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരേ ബലാല്‍സംഗ ആരോപണം ഉയര്‍ന്നതിന്റെയും പശ്ചാത്തലത്തിലാണു റിപോര്‍ട്ട് പുറത്തുവന്നത്.
തിരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച 4845 സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചാണ് എഡിആര്‍ റിപോര്‍ട്ട് തയ്യാറാക്കിയത്. ജനപ്രതിനിധികളില്‍ 33 ശതമാനവും ക്രിമിനല്‍ ക്കേസുകളില്‍ പ്രതികളാണെന്നു കണക്കുകള്‍ വ്യക്തമാവുന്നു.  പേര്‍ സ്ത്രീപീഡനക്കേസുകളില്‍ പ്രതികയ 48 പേരില്‍  മൂന്നുപേര്‍ എംപിമാരും 45 പേര്‍ എംഎല്‍എമാരുമാണ്. ബിജെപിക്കു പിറകെ പാര്‍ട്ടി സഖ്യ—കക്ഷിയായ ശിവസേനയുടെ ഏഴ് അംഗങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ആറു ജനപ്രതിനിധികളും കേസുകളില്‍ ഉള്‍പ്പെട്ടതായും റിപോര്‍ട്ട് പറയുന്നു.
സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കില്‍ മഹാരാഷ്ട്രയാണ് ഒന്നാമത്. 12 ജനപ്രതിനിധികളാണ് ഇവിടെ കേസുകളില്‍ ഉള്‍പ്പെട്ടത്. ബംഗാളില്‍ 11 പേരും ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് അഞ്ചു പേര്‍ വീതവും കേസുകളില്‍ പ്രതികളാണ്. സ്ത്രീസുരക്ഷയ്ക്കായുള്ള മുറവിളികളും നിയമനിര്‍മാണങ്ങളും നടക്കുന്ന സഭകളില്‍ ഇത്തരം കേസുകളില്‍ പ്രതികളായവരുടെ സാന്നിധ്യം തീര്‍ത്തും അനുചിതമാണെന്നും റിപോര്‍ട്ട് പരാമര്‍ശിക്കുന്നു.
Next Story

RELATED STORIES

Share it