45കാരനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നുബുലാന്ദ്ശഹര്‍: ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ 45കാരനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ സോഹി ഗ്രാമക്കാരനായ ഗുലാം മുഹമ്മദ് ആണ് മരിച്ചത്. ഫസല്‍പൂര്‍ ഗ്രാമത്തിലെ 18 വയസ്സുള്ള ഹിന്ദു പെണ്‍കുട്ടിയെ സോഫി ഗ്രാമത്തിലെ യൂസഫ് എന്ന 19കാരന്‍ ഏതാനും ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയിരുന്നതായി അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് അരവിന്ദ് കുമാര്‍ പറഞ്ഞു. യൂസഫിന്റെ അകന്ന ബന്ധുവാണ് ഗുലാം മുഹമ്മദ്. ഗുലാം മുഹമ്മദിനെ കണ്ട അക്രമികള്‍ അദ്ദേഹത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഡിഎം പറഞ്ഞു. പോലിസ് കേസെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top