44 പിഎച്ച്‌സികള്‍ കുടുംബആരോഗ്യ കേന്ദ്രങ്ങളാക്കും

പാലക്കാട്: ആര്‍ദ്രം മിഷന്‍ പദ്ധതി പ്രകാരം ജില്ലയിലെ 44 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഉടന്‍ കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും. നിലവില്‍ 16 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പൂര്‍ത്തിയായി. പദ്ധതി പ്രകാരം 39 ഡോക്ടര്‍മാരെ കുടുംബരോഗ്യ കേന്ദ്രങ്ങളില്‍ നിയമിച്ചിട്ടുണ്ടെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ജില്ലാ ആശുപത്രിയില്‍ 90 ലക്ഷത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നു. കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ ആരോഗ്യസേന നിലവിലുണ്ട്. വിഷാദ-ശ്വാസകോശ രോഗങ്ങള്‍ക്ക് ശ്വാസ്-ആശ്വാസ് ക്ലിനിക്കുകള്‍ നിലവില്‍ വന്നു. ജില്ലാ-താലൂക്ക് ആശുപത്രികള്‍, ചിറ്റൂര്‍, ആലത്തൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പിതാലൂക്കാശുപത്രികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന പ്രദേശങ്ങളില്‍ മികച്ച സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കാന്‍ കെ കൃഷ്ണകൂട്ടി എംഎല്‍എ യോഗത്തില്‍ നിര്‍ദേശം നല്‍കി. ലൈഫ് മിഷനില്‍ അര്‍ഹരായ ഗുണഭോക്താക്കളുടെ എണ്ണം 13463ആണ്. പട്ടികവര്‍ഗം 1104, പട്ടികജാതി 107, ജനറല്‍ 12252 ഒന്നാംഘട്ടത്തില്‍ പൂര്‍ത്തികരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണമാണ് നടന്നത്. 49 ഗ്രാമപഞ്ചായത്തുകളിലെ 2729 ഗുണഭോക്താക്കളാണ് അര്‍ഹര്‍. രണ്ടാംഘട്ടത്തില്‍ സ്വന്തമായി ഭൂമിയുളള 14 ഭവനരഹിതര്‍ക്ക് തുക കൈമാറിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 15 വിദ്യാലയങ്ങളില്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. ഇതില്‍ ജിബിഎച്ച്എസ്എസ് ചിറ്റൂര്‍, ജിഎപിഎച്എസ്എസ് എലപ്പുള്ളി, ജിഎച്എസ്എസ്‌കൊപ്പം, ജിഎച്എസ്എസ് ബിഗ്ബസാര്‍, എംആര്‍എസ് പെരിങ്ങോട്ടുകുറിശി, ജിഎച്എസ്എസ് പുലാപ്പൊറ്റ എന്നിവിടങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചു. ആറ് വിദ്യാലയങ്ങള്‍ ഒഴികെ എല്ലാ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുറികളും ഹൈടെക് ആയിട്ടുണ്ട്. നെല്‍കൃഷിക്കായി 88000 ഹെക്ടര്‍ ലക്ഷ്യമിട്ടതില്‍ 28875 ഹെക്ടറില്‍ സാധ്യമായി. തരിശ് കൃഷിയില്‍ 25 ഹെക്ടര്‍ ലക്ഷ്യമിട്ടതില്‍ 15 ഹെക്ടര്‍ സാധ്യമായതായും വികസന സമിതിയില്‍ അവതരിപ്പിച്ച കണക്ക് വ്യക്തമാക്കുന്നു. 2.98 ഹെക്ടര് തരിശ് നിലത്തില്‍ പച്ചക്കറി കൃഷിയിറക്കാന്‍ സാധിച്ചു. സ്‌കൂള്‍, വീട്സംഘടനക്കള്‍ക്കായി 712645 പാക്കറ്റ് വിത്ത് വിതരണം നടത്തി. 33 തദ്ദേശ സ്വയം'ഭരണ സ്ഥാപനങ്ങളില്‍ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി നിലവിലുണ്ട്. 12 തദ്ദശസ്വയംഭരണ സ്ഥാപനങ്ങളില്‍ റിസോഴ്സ് റിക്കവറി ഫെസിലിറ്റി നിലവിലുണ്ട്.ജില്ലയിലെ 145862 വീടുകളില്‍ ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം നിലവിലുണ്ട്.സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫിസുകളിലെ 2.5 ടണ്‍ ഇവേയ്സ്റ്റ് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്.

RELATED STORIES

Share it
Top