42 എംഎല്‍എമാരെ കോണ്‍ഗ്രസ് വീണ്ടും മല്‍സരിപ്പിക്കും

ഭോപാല്‍: മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് 42 എംഎല്‍എമാരെ കോണ്‍ഗ്രസ് വീണ്ടും മല്‍സരിപ്പിക്കും.
നിയമസഭയില്‍ 57 എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. 42 എംഎല്‍എമാരുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. 71 സ്ഥാനാര്‍ഥികളടങ്ങുന്ന ആദ്യ പട്ടിക പാര്‍ട്ടി ഉടന്‍ പുറത്തിറക്കും.
ഇതില്‍ നിന്നു തൃപ്തികരമായ കാരണങ്ങളില്ലാതെ സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കുന്നതിന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് അനുകൂലമല്ല. സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top