40 പേര്‍ നാലുദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചെന്ന് യുവതി; മൂന്നുപേര്‍ അറസ്റ്റില്‍

ചണ്ഡീഗഡ്: 22കാരിയായ വിവാഹിതയെ 40 പേര്‍ ചേര്‍ന്ന് നാലു ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചെന്ന് പരാതി. മൂന്നുപേര്‍ അറസ്റ്റില്‍. ഹരിയാനയിലെ പഞ്ചഗുള ജില്ലയില്‍ മോര്‍ണിയിലാണ് സംഭവം. ഗസ്റ്റ് ഹൗസിലെ റൂമിലടച്ചാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
പരിചയമുള്ള ഒരാള്‍ പറഞ്ഞതനുസരിച്ച് ജോലിക്കായി ഗസ്റ്റ് ഹൗസിലെത്തിയ യുവതിയെ നാലു ദിവസത്തോളം തുടര്‍ച്ചയായി മയക്കുമരുന്നുകള്‍ നല്‍കി ബോധം കെടുത്തുകയും ലൈംഗികപീഡനത്തിന് ഇരയാക്കുകയുമാണ് ഉണ്ടായതെന്ന് യുവതിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
വിവരം പുറത്തറിയിച്ചാല്‍ യുവതിയെയും ഭര്‍ത്താവിനെയും ഇല്ലാതാക്കുമെന്ന് ഭിഷണിപ്പെടുത്തിയതായും ഇയാള്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് ചണ്ഡീഗഡ് പോലിസ് മണിമജ്ര പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പഞ്ചഗുള പോലിസ് സ്‌റ്റേഷനിലേക്ക് കേസ് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു.
തുടര്‍ന്ന്  പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top