40 പവന്‍ സ്വര്‍ണവുമായി മുങ്ങിയ 16കാരനും കൂട്ടാളികളും പിടിയില്‍

താനൂര്‍: നിറമരത്തൂര്‍ പെരുവഴിയമ്പലത്തെ സ്വന്തം വിട്ടില്‍ നിന്ന് 40 പവനുമായി മുങ്ങിയ 16 കാരനടക്കം നാലു പേര്‍ പോലിസ് പിടിയിലായി. 16-കാരന്റെ മൊബൈല്‍ ദുരുപയോഗം ഉമ്മ എതിര്‍ക്കുകയും ഫോണ്‍ വാങ്ങിവയ്ക്കുകയും ഗള്‍ഫിലുള്ള പിതാവിനെ അറിയിക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മകന്‍ ക്ഷുഭിതനാവുകയും മകന്‍ സുഹൃത്തുക്കളെ സംഭവം അറിയിക്കുകയും ചെയ്തു. ഇവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വീട്ടിലെ സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ തിരുമാനിച്ചത്.
വീട്ടുകാര്‍ കാവഞ്ചേരിയിലുള്ള ബന്ധുവീട്ടില്‍ പോയ സമയം നോക്കി ഉമ്മ അയല്‍വീട്ടിലേല്‍പിച്ച താക്കോല്‍ വാങ്ങി വീട് തുറക്കുകയും സുഹൃത്തുക്കളായ മങ്ങാട് താമസിക്കുന്ന പക്കിയ മക്കാനകത്ത് അബൂബക്കറിന്റെ മകന്‍ ഇര്‍ഷാദ്(19), മീനടത്തൂര്‍ താമസിക്കുന്ന തോട്ടിയില്‍ ദാസന്റെ മകന്‍ റിബിന്‍ (18) എന്നിവരെ വിളിച്ചു വരുത്തുകയും വിട്ടിലെ സിസിടിവി ക്യാമറ തകര്‍ക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന അലമാര തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അലമാരയുടെ താക്കോല്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അലമാരയിലുള്ള സ്വര്‍ണ്ണം മൂന്നു പേരുംകൂടി പങ്കിട്ടെടുക്കുകയും പട്ടാമ്പിയിലുള്ള സ്വര്‍ണക്കടയില്‍ രണ്ട് മോതിരം വില്‍ക്കുകയും ചെയ്തു.
16കാരനെ ആലപ്പുഴയിലുള്ള പള്ളിമുക്ക് എന്ന സ്ഥലത്ത് സെയില്‍സ്മനായി ജോലി ചെയ്യുന്ന കാളാട് സ്വദേശി ഇരുത്തോടി മുഹമ്മദാലിയുടെ മകന്‍ മുഹമ്മദ് ഷമീം(19)ന്റെ അടുത്തേയ്ക്ക് ട്രെയിന്‍ കയറ്റി വിടുകയും ചെയ്തു. ഇര്‍ഷാദും റിബിനും വയനാട് പോയി തിരിച്ചു വരികയും ചെയ്തു. 16കാരന്റെ മാതാവ് മകനെയും വീട്ടിലെ സ്വര്‍ണവും  കാണാനില്ലന്ന്  താനൂര്‍ പോലിസില്‍ പരാതി നല്‍കി.
തുടര്‍ന്ന പോലിസ് വീട്ടിലെത്തി അന്വേഷണം നടത്തുമ്പോള്‍ ഇര്‍ഷാദും റിബിനും എല്ലാ സഹായവും ചെയ്തിരുന്നു. പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചപ്പോഴാണ് 16കാരന്‍ ഇടുക്കിയിലുള്ളതായി അറിഞ്ഞത്. താനൂര്‍ പോലിസ് എറ്റുമാനൂര്‍ പോലിസിന്റെ സഹായത്തോടെയാണ് 16കാരനെ കസ്റ്റഡിയില്‍ എടുത്തത്. ഇവനെ ചോദ്യം ചെയ്തപ്പോഴാണ് മറ്റുള്ളവരുടെ പങ്ക് വ്യക്തമായത്. ആലപ്പുഴയിലുള്ള മുഹമ്മദ് ഷമീമിന്റെ സഹായത്തോടെയാണ് സ്വകാര്യ സ്ഥാപനത്തില്‍ കുറച്ചു സ്വര്‍ണം പണയം വച്ച് 70000 രൂപ വങ്ങി. ഇതിനുശേഷം ഇടുക്കി, തോടുപുഴ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
തുടര്‍ന്ന്് താനൂര്‍ പോലിസിന്റെ അന്വേഷണത്തില്‍ ഇര്‍ഷാദ്, റിബിന്‍, മുഹമ്മദ് ഷമീം എന്നിവര്‍ പിടിയിലാവുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്ന് 22പവനും 30000 രൂപയും പിടിച്ചെടുത്തു.1 6കാരനെ മഞ്ചേരിയിലെ സിജെഎം കോടതിയിലും മറ്റു മൂന്നു പേരെ പരപ്പനങ്ങാടി കോടതിയിലും ഹാജരാക്കും. താനൂര്‍ സിഐ എം ഐ ഷാജി, എസ്‌ഐ രാജേന്ദ്രന്‍ നായര്‍, എഎസ്‌ഐ വാരിജാക്ഷന്‍, എസിപി ഒ നവീന്‍, സിപിഒ രതീഷ്, സൈബര്‍ സെല്‍ സിപിഒ സൈലേഷ് എന്നിവുടെ നേതൃത്വതിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED STORIES

Share it
Top