40 കോടിയുടെ ഹഷീഷുമായി യുവാവ് പിടിയില്‍

വാളയാര്‍: സംസ്ഥാന അതിര്‍ത്തിയില്‍ വന്‍ മയക്കുമരുന്നുവേട്ട. 40 കോടിയോളം രൂപ വിലമതിക്കുന്ന ഹഷീഷ് ഓയിലുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍ പേരൂര്‍ ഊരകം സ്വദേശി രാജേഷി(47)നെയാണ് കാറില്‍ കടത്തിയ 36 കിലോ ഹഷീഷ് ഓയിലുമായി പിടികൂടിയത്.  ഇന്നലെ രാവിലെ സംസ്ഥാന അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള എക്‌സൈസ് പരിശോധനയിലാണ് കാര്‍ പിടിയിലായത്. ആന്ധ്രപ്രദേശില്‍ നിന്ന് എറണാകുളത്തേക്കാണ് ഇവ കൊണ്ടുപോയിരുന്നത്. കഞ്ചാവ് ലായനി രൂപത്തിലാക്കി മിശ്രിതം ചേര്‍ത്ത് ഹഷീഷ് ഓയിലാക്കിയ ശേഷം പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞു സൂക്ഷിച്ചാണ് കടത്തിയത്. അസി. കമ്മിഷണര്‍ എം എസ് വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top