40 അടി പൊക്കമുള്ള ക്രിസ്മസ് നക്ഷത്രം കൗതുകമായി

ചേര്‍ത്തല:  നാല്‍പ്പതടി പൊക്കമുള്ള  ക്രിസ്മസ് നക്ഷത്രം ജനശ്രദ്ധയാകര്‍ഷിക്കുന്നു. ചേര്‍ത്തല ബിഷപ്പ് മൂര്‍ വിദ്യാപീഠം സ്‌കൂളില്‍  സന്ദേശങ്ങളാല്‍ അലംകൃതമായി സ്ഥാപിച്ച ക്രിസ്മസ് നക്ഷത്രമാണ്  ശ്രദ്ധയാകര്‍ഷിക്കുന്നത്. കൂട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതു കൊണ്ട് ഉണ്ടാവുന്ന ഭവിഷത്തുകളും കുട്ടികളും സ്ത്രീകളും നേരിടുന്ന പീഡനങ്ങള്‍ക്കെതിരേയുള്ള സന്ദേശങ്ങളുമാണ് നക്ഷത്രത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ബിഷപ്പ് മൂര്‍ വിദ്യാപീഠം സ്‌കൂള്‍മാനേജര്‍ ഫാദര്‍ അലക്‌സ് പി ഉമ്മന്‍, പ്രിന്‍സിപ്പല്‍  ജോണ്‍ബോസ്  എന്നിവരുടെ നേതൃത്വത്തിലാണ് നക്ഷത്രം സ്ഥാപിച്ചത്.  25 ഓളം ട്യൂബ് ലൈറ്റുകളും നക്ഷത്രത്തിനുള്ളില്‍ ഉള്ളതുകൊണ്ട് രാത്രിയിലും കൗതുക കാഴ്ചയാണ്.

RELATED STORIES

Share it
Top