wayanad local

4 ലക്ഷത്തിന്റെ നിരോധിച്ച നോട്ടുകളുമായി മൂന്നംഗ സംഘം പിടിയില്‍

4സുല്‍ത്താന്‍ ബത്തേരി: നിരോധിച്ച നോട്ടുകളുമായി മൂന്നംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു.   രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്നില്‍ നടന്ന വാഹന പരിശോധനയിലാണ് നോട്ടകെട്ടുകളുമായി സംഘം പിടിയിലായത്. കോഴിക്കോട്  കുന്നമംഗലം സ്വദേശികളായ പൂളക്കാമണ്ണില്‍ പി എന്‍ മുഹമ്മദ് (31), അച്ചന്‍ കണ്ടിയില്‍ എ കെ ജംഷീര്‍ (30), മാനന്തവാടി സ്വദേശിയായ മീത്തില്‍ വീട് എം റസാഖ് (41) എന്നിവരാണ് പിടിയിലായത്.
44 ലക്ഷത്തി 42000 രൂപയുടെ അസാധു നോട്ടുകള്‍ കണ്ടെത്തി. ഇവര്‍ സഞ്ചരിച്ച എട്ടിയോസ് കാറും പോലിസ്  കസ്റ്റഡിയിലെടുത്തു. നിരോധിച്ച 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളാണ് സംഘത്തിന്റെ കൈവശമുണ്ടായിരുന്നത്. മാനന്തവാടി ഡിവൈഎസ്പി എം ഒ ദേവസ്യയുടെ നേതൃത്വത്തില്‍ പിടിയിലായവരെ ചോദ്യം ചെയ്തു.കാസര്‍കോടുനിന്നുമാണ് പണം കൊണ്ടുവരുന്നതെന്ന് സംഘം മൊഴി നല്‍കി. മാനന്തവാടിയില്‍ എത്തിച്ചു നല്‍കിയാല്‍ 10 ലക്ഷം രൂപ ലഭിക്കുമെന്നും സംഘം വെളിപ്പെടുത്തിയതായാണ് സൂചന. എസ് ഐ എന്‍ അജീഷ് കുമാര്‍, അഡീഷണല്‍ എസ് ഐ ജോണി, എസ്‌സിപിഒ മാരായ പ്രമോദ്, മാത്യു, സിപിഒ പ്രവീണ്‍ എന്നിവരാണ് സംഘത്തെ പിടികൂടിയത്. സിആര്‍പിസി 41 (1ഉ), 102, നോട്ട് ഡസബലിറ്റീസ് ആക്ട് 2017-5,1 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it