39 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് ഭരണാനുമതി: മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ 39 റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ പണിയുന്നതിന് തത്വത്തില്‍ ഭരണാനുമതി നല്‍കിയതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. റെയില്‍വേയുടെ വര്‍ക്ക് പ്രോഗ്രാമില്‍ 44 റെയില്‍വേ മേല്‍പ്പാലങ്ങള്‍ ആണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍  39 എണ്ണത്തിനാണ് 1566. 48 കോടിക്ക് തത്വത്തില്‍ ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.
കാസര്‍കോട് ജില്ലയിലെ ഹൊസന്‍ഗഡ് - ഉദയാവര്‍ (10.94), ഉദുമ (27.60), കുശാല്‍നഗര്‍ (39.44), ബേരിച്ചേരി (40.60), എടച്ചകൈ - നടക്കാവ് (38.68), മഞ്ചേശ്വരം - ഉദയാവര്‍ (39.96), കുമ്പള (48.82), തിക്കോട്ടി - വല്ലപ്പാറ (41.42), കണ്ണൂര്‍ ജില്ലയിലെ കോഴിക്കല്‍ (49.76), കുരിയാഞ്ചില്‍ (49.76), കോഴിക്കോട് ജില്ലയിലെ വട്ടാംപൊയില്‍ (43 .20), മുച്ചുകുന്ന് (39.20), നെല്ലിയാടിക്കടവ് (38.68), പയ്യോളി - കൊട്ടക്കല്‍ ബീച്ച് (48.34), ചുനംഗേറ്റ് (49.20), അഴിയൂര്‍ - മൊന്തല്‍ക്കടവ് (51.00), ടെമ്പിള്‍ റോഡ് (53.56), തൃശൂര്‍ ജില്ലയില്‍ ഒല്ലൂര്‍ മെയിന്‍ (41.84), ആലത്തൂര്‍ - വേലാംകുട്ടി (31. 06), നെല്ലായി ഗേറ്റ് (29. 62), എറണാകുളം ജില്ലയില്‍ എറണാകുളം സൗത്ത് വീതി കൂട്ടല്‍ (36.90), കുരിക്കാട് (37.44), ആലപ്പുഴ ജില്ലയില്‍ കല്ലുമല ഗേറ്റ് (33.06), നങ്ങ്യാര്‍കുളങ്ങര കാവല്‍ ഗേറ്റ് (29.62), എഴുപുന്ന (37.24), കൊല്ലം ജില്ലയില്‍ എസ്എന്‍ കോളജ് ഗേറ്റ് (38.32), മൈനാഗപ്പള്ളി (50.42), പൊലയത്തോട് - മുണ്ടക്കല്‍ (51.28), തിരുവനന്തപുരം ജില്ലയില്‍ ബാലരാമപുരം (30.50), പുന്നമൂട് (48.82), വെട്ടൂര്‍ റോഡ് (38.32), മഞ്ഞാലമൂട് (37.92), ശാര്‍ക്കര (37.46), കണിയാപുരം (34.94), ക്ലേഗേറ്റ് (36.92), വെങ്കളം (37.24), പാലക്കാട് മോരു ഗ്ലാസ് ഗേറ്റ് (54.50), കോട്ടയത്തെ നാലുകോടി (50.60) എന്നിവയ്ക്കാണ് ഭരണാനുമതി നല്‍കിയത്.

RELATED STORIES

Share it
Top