താനൂര്‍ അക്രമം: മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം


തിരൂരങ്ങാടി: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ മറവില്‍ താനൂര്‍ ബേക്കറി അക്രമിച്ച സംഭവം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയും, അതിന്റെ പേരില്‍ പണം പിരിവ് നടത്തുകയും ചെയ്ത മന്ത്രി കെ ടി ജലീല്‍ മാപ്പ് പറഞ്ഞ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി ഐ തിരൂരങ്ങാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട് പ്രതിഷേധ പ്രകടനവും, മന്ത്രിയുടെ കോലവും കത്തിച്ചു. ബേക്കറി കേസില്‍ പിടിക്കപെട്ട 9 പേരില്‍ 7 പേരും സി.പിഎം ക്രിമിനല്‍ സംഘമാണന്നിരിക്കെ സംഭവത്തില്‍ മുസ്ലീംങ്ങളെ കരിവാരിതേച്ച മന്ത്രി പിരിച്ചെടുത്ത പണം തിരിച്ച് നല്‍കുകയും, നഷ്ടം സി.പി.എം ഫണ്ടില്‍ നിന്ന് നല്‍കാന്‍ ആര്‍ജവം കാണിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു  പ്രകടനത്തിന് മണ്ഡലം പ്രസി.ഹമീദ് പരപ്പനങ്ങാടി, സിക്രട്ടറി.ഉസ്മാന്‍ ഹാജി, ജാഫര്‍ ചെമ്മാട്, മൊയ്തീന്‍ കുണ്ടൂര്‍, ജലീല്‍ നേതൃത്വം നല്‍കി

RELATED STORIES

Share it
Top