ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി; മൂന്നു മരണം

ബര്‍ലിന്‍: ജര്‍മനിയിലെ മുന്‍സ്റ്റര്‍ നഗരത്തില്‍ ആള്‍ക്കൂട്ടത്തിനു നേര്‍ക്ക് കാര്‍ ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് മൂന്നുപേര്‍ കൊല്ലപ്പെട്ടു. 30ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് മുന്‍സ്റ്റര്‍ നഗരം. സംഭവത്തെത്തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കായി പോലിസ് തിരച്ചില്‍ ആരംഭിച്ചു.
സംഭവം അപകടമാണോ ആക്രമണമാണോ എന്നത് സംബന്ധിച്ചു വ്യക്തമല്ലെന്നു പോലിസ് അറിയിച്ചു. ഊഹാപോഹങ്ങളില്‍ നിന്നു ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നു പോലിസ് അഭ്യര്‍ഥിച്ചു. മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുള്ളതായും അവര്‍ വ്യക്തമാക്കി. 2016 ഡിസംബറില്‍ ബര്‍ലിനില്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയുള്ള ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top