ന്യൂഡല്‍ഹി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും സുപ്രിംകോടതിയെ സമീപിച്ചു. ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാര്‍ട്ടിന്‍ പല്ലാപ്പള്ളില്‍ എന്നയാളും തങ്ങളുടെ ഭാഗം കൂടി കേള്‍ക്കാതെ ഹരജിയില്‍ തീരുമാനം എടുക്കരുതെന്ന് കാണിച്ച് കര്‍ദിനാളും ഹരജി നല്‍കി. ഭൂമിയിടപാടില്‍ അന്വേഷണത്തിന്‍മേലുള്ള ഹൈക്കോടതി സ്‌റ്റേ നീക്കണമെന്നും അന്വേഷണവുമായി മുന്നോട്ടുപോവാന്‍ അനുവദിക്കണമെന്നും മാര്‍ട്ടിന്‍ ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

RELATED STORIES

Share it
Top