അരിമണികള്‍ പറയുവാനൊരുങ്ങുന്നത് (കവിത)

അരിമണികള്‍ പറയുവാനൊരുങ്ങുന്നത് (കവിത)
X
[caption id="attachment_338004" align="alignright" width="160"] സുഫീറ എരമംഗലം[/caption]

കവിത

അരിമണികള്‍ പറയുവാനൊരുങ്ങുന്നത്

അവന്‍ വിശന്നവന്‍
അന്നം തേടിയലഞ്ഞവന്‍
അതുമാത്രം വേദാന്ത ചിന്തകളാക്കിയവന്‍.
ഒടുക്കം തന്റെ 'ദൈവത്തെ' കണ്ടുമുട്ടി.
ഏമാന്മാര്‍ താഴിട്ടു പൂജിക്കുവാനാഞ്ഞ
തുലാഭാരമായിരുന്നിരിക്കാം

അവഗണനയുടെ മാറാപ്പു ധാരി
വര്‍ണബോധത്തിന്‍ വിഴുപ്പു പേറുന്നവന്‍
അധമബോധം അനന്തരം കിട്ടിയോന്‍
ദീനവിലാപം പോലും സ്വന്തമില്ലാത്തവന്‍

നിറഞ്ഞാലും നിറയാത്ത
വയറാളുകള്‍ വന്ന്
പച്ചവിശപ്പിനെ
കൊന്നു തിന്നു
ഉറഞ്ഞ രക്തത്തിന്റെ
രുചി കുടിച്ചു.
അവന്റെ വിലാപരൂപത്തിനു മേല്‍
ചവിട്ടി നിന്ന് മേലാളബോധം ഏമ്പക്കമിട്ടു
എച്ചില്‍തൊലിയെന്ന്
കാര്‍ക്കിച്ചു തുപ്പി.
സെല്‍ഫിക്കോലിനാല്‍
പല്ലിട കുത്തി.
അപ്പോഴും തികട്ടി വരുന്നവയെ
പെപ്‌സി കുടിച്ചു ദഹനമാക്കി.
പാഴ്ജന്മം പോലും സ്വന്തമില്ലാത്തവന്‍ ജാതി മറന്നു വിശന്നതു തെറ്റ്.

ഉദരഭരിതരുടെ അജീര്‍ണ ജയ കാലം
മധുമാര്‍ക്ക് സൗജന്യ മരണം ഭക്ഷണമായ് കിട്ടുന്ന
അശ്ലീല സെല്‍ഫി കാലം
(അട്ടപ്പാടിയില്‍ മര്‍ദനമേറ്റു മരിച്ച ആദിവാസിയുവാവ് മധുവിന്)
Next Story

RELATED STORIES

Share it