34% സീറ്റുകളില്‍ തൃണമൂലിന് എതിരില്ലാതെ ജയം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് മുമ്പുതന്നെ റെക്കോഡ് സൃഷ്ടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 34 ശതമാനം സീറ്റുകളിലും തൃണമൂല്‍ ജയിച്ചു.
തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍പ്രകാരം 48,650 ഗ്രാമപ്പഞ്ചായത്തുകളില്‍ 16,814 എണ്ണത്തിലാണ് തൃണമൂല്‍ ജയിച്ചത്. പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കു ശേഷമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 9,217 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 3,059 എണ്ണത്തിലും 825 ജില്ലാ പരിഷത്തുകളില്‍ 203 എണ്ണത്തിലുമാണ് തൃണമൂല്‍ വെന്നിക്കൊടി നാട്ടിയത്.

RELATED STORIES

Share it
Top