33 സ്റ്റേഷനതിര്‍ത്തികളില്‍ പുകയില റെയ്ഡ് : 73 പേരെ അറസ്റ്റ് ചെയ്തുആലപ്പുഴ: കൊച്ചി റേഞ്ച് ഐജി  പിവിജയന്റെ നിര്‍ദേശാനുസരണം കൊച്ചി റേഞ്ചിലെ അഞ്ച് പോലിസ് ജില്ലകളില്‍ സ്റ്റുഡന്‍സ് പോലിസ് കാഡറ്റുകളും പോലിസ് ഉദ്യോഗസ്ഥരുംചേര്‍ന്നു പുകയില ഉല്‍പന്നങ്ങള്‍ കണ്ടെടുക്കുന്നതിനുള്ള റെയ്ഡ് നടത്തി.രാവില 10 മുതല്‍ ഉച്ചവരെയായിരുന്നു റെയ്ഡ്.  ജില്ലയിലെ 33 പോലിസ് സ്റ്റേഷന്‍ പരി ധികളിലും ഇതിന്റെ ഭാഗമായി റെയ്ഡ് നടന്നു.   പോലിസ് ഇന്‍സ്‌പെക്ടര്‍മാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍മാര്‍, സ്റ്റുഡന്റ് പോലിസിന്റെ ചാര്‍ജ് വഹിക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, സ്റ്റുഡന്റ് പോലിസ് കാഡറ്റുകള്‍  റെയ്ഡില്‍ പങ്കെടുത്തു. സ്‌കൂളുകളുടെ പരിസരത്തു നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങളും, സിഗററ്റ്, ബീഡി എന്നിവയും കണ്ടെടുത്തു. ജില്ലയില്‍ ആകെ 479 റെയ്ഡ് നടന്നു. കോഡ്പ്പ പ്രകാരം 76 കേസുകള്‍ എടുത്തിട്ടുണ്ട്.  73 പേരെ അറസ്റ്റ് ചെയ്തു. ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖ്, ജില്ലാ നോഡല്‍ ഓഫിസര്‍ പി കെ ഗോപാലന്‍ ആചാരി റെയിഡിന് നേതൃത്വം നല്‍കി.                സ്റ്റുഡന്റ് പോലിസ് കാഡറ്റുകളും പോലിസ് ഉദ്യോഗസ്ഥരും പുകയില ഉല്‍പന്നങ്ങള്‍ കണ്ടെടുക്കുന്നതിനുള്ള റെയ്ഡ് നടത്തുന്നു

RELATED STORIES

Share it
Top