33 കോടി ഉപയോക്താക്കള്‍ പാസ്‌വേഡ് മാറ്റണമെന്ന് ട്വിറ്റര്‍

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ സോഫ്റ്റ്‌വെയര്‍ പിഴവു കണ്ടെത്തിയെന്നും ഉപഭോക്താക്കള്‍ പാസ്‌വേഡുകള്‍ മാറ്റണമെന്നും ട്വിറ്റര്‍. എന്നാല്‍ പാസ് വേഡുകള്‍ ഇതുവരെ പുറത്തായിട്ടില്ലെന്നും പിഴവ് കണ്ടെത്തിയ സാഹചര്യത്തില്‍ മുന്‍കരുതലായാണ് മുന്നറിയിപ്പ് നല്‍കുന്നതെന്നും ട്വിറ്റര്‍ വ്യക്തമാക്കി.33 കോടിയിലധികം വരുന്ന ഉപയോകാതാക്കളോടാണു പാസ്‌വേഡ് മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിന്റെ ഓഹരിവിലയില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടായി

RELATED STORIES

Share it
Top