32ാമത് അഖിലേന്ത്യാ പോസ്റ്റല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കോഴിക്കോട്ട്‌

കോഴിക്കോട്: 32ാമത് അഖിലേന്ത്യാ പോസ്റ്റല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 2 വരെ മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടക്കും. 29ന് വൈകീട്ട് 3ന് പോസ്റ്റല്‍ സര്‍വീസസ് ബോര്‍ഡ് മെംബര്‍ സലീം ഹഖാണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുക. ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശാരദ സമ്പത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ മുഖ്യാതിഥിയാവും. ചടങ്ങില്‍ ഒളിംപ്യന്‍ ടി അബ്ദുറഹ്മാന്‍ സ്—പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കും.
നവംബര്‍ 2ന് വൈകീട്ട് 5ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഫുട്‌ബോള്‍ താരം ഷറഫലി വിശിഷ്ടാതിഥിയാവുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
26 വര്‍ഷത്തിനു ശേഷമാണ് മത്സരത്തിന് കോഴിക്കോട് ആതിഥേയത്വം വഹിക്കുന്നത്. 2009ല്‍ തൃശൂരിലാണ് അവസാനമായി കേരളത്തില്‍ ടൂര്‍ണമെന്റ് നടന്നത്. 1995ല്‍ കൊല്‍ക്കത്തയില്‍ ടൂര്‍ണമെന്റില്‍ കേരളം ആദ്യമായി ചാംപ്യന്‍മാരായി. തുടര്‍ന്ന് ആറു തവണ കേരളം ചാംപ്യന്‍മാരായി. വാര്‍ത്താസമ്മേളനത്തില്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശാരദ സമ്പത്ത് പങ്കെടുത്തു.

RELATED STORIES

Share it
Top