Second edit

സൈന്ധവ ജനിതകം

സൈന്ധവ നാഗരികത ആരുടെ സൃഷ്ടിയാണ്? ആര്യന്മാരുടെയോ ദ്രാവിഡരുടെയോ? ഒരുപാട് പുരാവസ്തു ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. ഒത്തിരി ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. പക്ഷേ, ഒന്നിനും അവസാന വാക്കില്ല. 2014ല്‍ ഹരിയാനയിലെ ഹിസര്‍ ജില്ലയില്‍ രാഖിഘര്‍ എന്ന ഗ്രാമത്തില്‍ നാലുപേരുടെ അസ്ഥികള്‍ കണ്ടെത്തി. ഒന്ന് ഒരു ബാലന്റേത്, മറ്റൊന്ന് സ്ത്രീയുടേത്. ഇനി രണ്ടെണ്ണം ദമ്പതികളുടേത്. ക്രിമു 2600ല്‍ അസ്തമിച്ചുപോയ ഒരു നാഗരികതയുടെ പ്രതിനിധികളാണ് ഇവരെന്നു കരുതപ്പെടുന്നു.
പൂനെയിലെ ഡെക്കാന്‍ കോളജ് വിസി പ്രഫ. വസന്ത് ഷിണ്ഡേയുടെ നേതൃത്വത്തില്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ഭൂഗര്‍ഭ പര്യവേക്ഷണത്തിന് ചില പ്രത്യേകതകളുണ്ട്. കാരണം, കണ്ടെടുത്ത അവശിഷ്ടങ്ങളുടെ ജനിതകഘടകങ്ങള്‍ വിശദീകരിക്കാന്‍ ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധരായ സെല്ലുലര്‍ മോളിക്യുലര്‍ ബയോളജിസ്റ്റുകളുടെ സഹായം തേടിയിട്ടുണ്ട്. കണ്ണുകളുടെ നിറം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അപഗ്രഥിക്കാനും ഡിഎന്‍എ നിര്‍ണയിക്കാനും പര്യാപ്തമായ ഗവേഷണരീതിയാണ് അവര്‍ പിന്തുടരുന്നത്.
സൈന്ധവ നാഗരികതയുടെ കാലത്തെ വലിയ പട്ടണമായിരുന്നിരിക്കണം രാഖിഘര്‍ എന്നാണു വിശ്വസിക്കുന്നത്. വേദകാലത്തെ ആര്യന്മാരാണ് സൈന്ധവ നാഗരികതയുടെ അവകാശികളെന്നു വാദിക്കുന്നവരുണ്ട്. പശ്ചിമേഷ്യയില്‍ നിന്നു വന്നവരാണെന്നു പറയുന്നവരുണ്ട്. ആഫ്രിക്കന്‍ മേഖലയില്‍ നിന്നു വന്നവരാണെന്ന ഭാഷ്യവുമുണ്ട്. ഏതായാലും പുതിയ പഠനം പല വിശ്വാസങ്ങളുടെയും കടപുഴക്കിയെറിയുമെന്നുറപ്പാണ്.
Next Story

RELATED STORIES

Share it