31 ജില്ലകളില്‍ ബാലസംരക്ഷണ യൂനിറ്റുകള്‍ വരുന്നു

ഹൈദരാബാദ്: തെലങ്കാനയിലെ 31 ജില്ലകളില്‍ ബാലസംരക്ഷണ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. കുട്ടികളെ പീഡിപ്പിക്കുന്നതു തടയുന്നതിനും ബാലാവകാശം സംരക്ഷിക്കുന്നതിനും വേണ്ടിയാണിതെന്ന് അധികൃതര്‍ പറഞ്ഞു.
10 ജില്ലകളില്‍ ഇപ്പോള്‍ ജില്ലാ ബാലസംരക്ഷണ യൂനിറ്റുകള്‍ നിലവിലുണ്ട്. പുതിയതായി രൂപീകരിക്കപ്പെട്ട 21 ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
പദ്ധതി നടപ്പാക്കുന്നതിനു മതിയായ ജീവനക്കാരും മറ്റു സൗകര്യങ്ങളും വരും മാസങ്ങളില്‍ ഉണ്ടായിരിക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എം ജഗദീശ്വര്‍ അറിയിച്ചു.
യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നേരത്തെ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാരിന്റെ അനുമതി ലഭിച്ചശേഷം ജീവനക്കാരെ നിയമിച്ചുവരികയാണ്. ബാലനീതി നിയമം നടപ്പാക്കുന്നത്             പ്രാഥമിക ലക്ഷ്യം.

RELATED STORIES

Share it
Top