kasaragod local

31 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല

കാസര്‍കോട്: ജില്ലയിലെ 65 ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 31 സ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരില്ല. ഇത് വിദ്യാര്‍ഥികളുടെ പഠനത്തേയും സ്‌കൂളിന്റെ മറ്റ് പ്രവര്‍ത്തനത്തേയും ബാധിക്കുന്നുണ്ട്. അധ്യാപകരുടെ പ്രിന്‍സിപ്പല്‍ പ്രമോഷന്‍ നല്‍കുന്നതിലെ കാലതാമസമാണ് പ്രിന്‍സിപ്പല്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ കാരണമായത്.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അഡ്മിഷനും പരീക്ഷാ തിരക്കും ഉള്ളപ്പോഴാണ് പ്രിന്‍സിപ്പല്‍ പ്രമോഷന്‍ പട്ടിക തയ്യാറായിട്ടും അധ്യാപകര്‍ക്ക് പ്രമോഷന്‍ നല്‍കാതെ ഹയര്‍സെക്കന്‍ഡറി വകുപ്പ് വൈകിപ്പിക്കുന്നത്. ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും ഹൈസ്‌കൂള്‍ പ്രധാനധ്യാപകര്‍ക്കും ഹയര്‍സെക്കന്‍ഡറി  പ്രിന്‍സിപ്പല്‍മാരായി സ്ഥാനക്കയറ്റം നല്‍കാനായി കഴിഞ്ഞ മെയ് 25നാണ് ഹയര്‍സെക്കന്‍ഡറി വിഭാഗം ലിസ്റ്റ് തയ്യാറാക്കിയത്.
ഈ ലിസ്റ്റ് അനുസരിച്ച് 132 ഹയര്‍സെക്കഡറി അധ്യാപകരും 66 ഹൈസ്‌കൂള്‍ പ്രധാനധ്യാപകരും ഉള്‍പ്പെടുന്നതാണ് പ്രിന്‍സിപ്പല്‍മാരുടെ പ്രമോഷന്‍ ലിസ്റ്റ്. അടുത്തവര്‍ഷം വിരമിക്കാനിരിക്കുന്ന പല സീനിയര്‍ അധ്യാപകര്‍ക്കും അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം ലഭിക്കാനുള്ള അവസരം ഇതുവഴി നഷ്ടമാകും. ഹയര്‍സെക്കന്‍ഡറിയില്‍ ക്ലര്‍ക്കോ പ്യൂണോ തസ്തികയില്ലാത്തതിനാല്‍ ഓഫിസ് ജേ ാലി മുഴുവന്‍ ചെയ്യേണ്ടത് പ്രിന്‍സിപ്പല്‍മാരാണ്.
ഇവരുടെ അഭാവത്തില്‍ ചാ ര്‍ജ് ഉള്ള അധ്യാപകരാണ് പഠിപ്പിക്കുന്നതോടൊപ്പം ഇതെല്ലാ ം ചെയ്യേണ്ടത്. ചില സ്‌കൂളുകളില്‍ താല്‍ക്കാലിക അധ്യാപകര്‍ മാത്രമാണുള്ളത്. അപ്പേ ാള്‍ പരിചയസമ്പന്നരല്ലാത്ത അധ്യാപകര്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായി വരുന്നതും സ്‌കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കും. അതേസമയം എയ്ഡഡ് സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നില്ല.
കാരണം സീനിയര്‍ അധ്യാപകനെ പ്രിന്‍സിപ്പല്‍ ആയി നിയമിക്കാനുള്ള അധികാരം മാനേജ്‌മെന്റുകള്‍ക്കുണ്ട്. റാങ്ക് ലിസ്റ്റ് തങ്ങള്‍ ജൂണ്‍ ആദ്യവാരം തന്നെ സര്‍ക്കാരിന് കൈമാറിയതായി ഡയറക്ടറേറ്റ് ഓഫ് ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷന്‍ സൂപ്രണ്ട് അറിയിച്ചു.
അധ്യാപകര്‍ക്ക് പ്രമോഷന്‍ നല്‍കുമ്പോഴുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ഇതിനുള്ള നടപടി വൈകിപ്പിക്കുന്നതെന്ന് അധ്യാപകര്‍ ആരോപിക്കുന്നു.  പ്രമോഷന്‍ വൈകിപ്പിക്കുന്നതോടൊപ്പം ഹയര്‍സെക്കണ്ടറി അധ്യാപകരുടെ ട്രാന്‍സ്ഫറും വൈകുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ട്രാന്‍സ്ഫര്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. ഇത്തവണ കരട് ലിസ്റ്റ് വന്ന് ഒന്നരമാസമായിട്ടും ട്രാന്‍സ്ഫര്‍ നടപടി ആരംഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it