30 മുതല്‍ 48 മണിക്കൂര്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ 30 മുതല്‍ 48 മണിക്കൂര്‍ പണിമുടക്ക് നടത്തും. 30ന് രാവിലെ 6ന് ആരംഭിച്ച് ജൂണ്‍ ഒന്നിന് രാവിലെ ആറുവരെയാണ് പണിമുടക്ക്.
ഇന്നലെ തിരുവനന്തപുരത്ത് ബാങ്ക് മാനേജ്‌മെന്റ് പ്രതിനിധികളായ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി ജീവനക്കാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പണിമുടക്കിന് ആഹ്വാനം നടത്തിയത്.
രണ്ട് ശതമാനം വേതനവര്‍ധന മാത്രമാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ വാഗ്ദാനംചെയ്തതെന്ന് പണിമുടക്കിന് നേതൃത്വം നല്‍കുന്ന ബാങ്ക് ജീവനക്കാരുടെ യൂനിയനുകളുടെ പൊതുവേദിയായ യുഎഫ്ബിയു അറിയിച്ചു.

RELATED STORIES

Share it
Top