വിഷമദ്യമെന്ന് സംശയം: വയനാട്ടില്‍ മൂന്ന് പേര്‍ കുഴഞ്ഞുവീണു മരിച്ചു

വയനാട്: വയനാട് വെള്ളമുണ്ടയില്‍ മദ്യം കഴിച്ച രണ്ട് യുവാക്കള്‍ കുഴഞ്ഞ് വീണ് മരിച്ചു. ഇന്നലെ രാത്രി മദ്യം കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ പ്രമോദ്(32), ബന്ധുവായ പ്രസാദ്(36) എന്നിവരാണ് മരിച്ചത്.ഇവര്‍ കഴിച്ചത് വിഷമദ്യമാണോയെന്ന സംശയമുണ്ട്.പ്രമോദ് വഴിയില്‍ വച്ചും പ്രസാദ് ആശുപത്രിയിലുമാണ് മരണപ്പെട്ടത് .പ്രമോദിന്റെ പിതാവ് കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇതും മദ്യം കഴിച്ചതിനെ തുടര്‍ന്നാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top