3 വയസ്സുകാരനെ ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍



പാല്‍ഗര്‍: മൂന്നു വയസ്സുകാരനെ വില്‍ക്കാന്‍ ശ്രമിച്ച 40കാരിയെ പോലിസ് അറസ്റ്റ് ചെയ്തു. സകീന ഖുറേശിയാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് ഒരുക്കിയ കെണിയില്‍ സ്ത്രീ വീഴുകയായിരുന്നു. സ്ത്രീക്ക് സ്ഥിരം മേല്‍വിലാസമില്ലെന്ന് പോലിസ് പറഞ്ഞു. കുട്ടിയെ, സ്്ത്രീ തട്ടിക്കൊണ്ടുവന്നതാണെന്ന് സംശയിക്കുന്നതായി അഡീഷനല്‍ പോലിസ് സൂപ്രണ്ട് രാജ്തിലക് റോഷന്‍ അറിയിച്ചു. കുട്ടികളെ കടത്തുന്ന സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

RELATED STORIES

Share it
Top