3 ബി വകുപ്പ് റദ്ദാക്കി

ആര്‍ത്തവപ്രായത്തില്‍ സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം വിലക്കുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഭരണഘടനാവിരുദ്ധമെന്നു കണ്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ റദ്ദാക്കി. 1965ലെ നിയമത്തിനു തന്നെ എതിരാണ് വകുപ്പ് മൂന്ന് (ബി). ഈ നിയമം വരുന്നതിനു മുമ്പ് സ്ത്രീപ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി 1955 ഒക്ടോബര്‍ 21, 1956 നവംബര്‍ 27 തിയ്യതികളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇറക്കിയ രണ്ടു വിജ്ഞാപനങ്ങളും ഭരണഘടനാവിരുദ്ധമാണ്.
പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ വിലക്കുന്നത് ഹിന്ദുമതത്തിലെ അനിവാര്യ ആചാരമല്ല. മാത്രമല്ല, ഹിന്ദുമത വിശ്വാസിയായ സ്ത്രീയെ ക്ഷേത്രത്തില്‍ പ്രവേശിക്കാനും ആരാധന നടത്താനും അനുവദിക്കുക എന്നത് ഹിന്ദുമതത്തിലെ അനിവാര്യ ആചാരമാണ്.
ഏത് ആചാരാനുഷ്ഠാനമായാലും പൗരന്റെ മൗലികാവകാശത്തിന് എതിരായാല്‍ റദ്ദാക്കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ക്രോഡീകരിച്ചിട്ടില്ലാത്ത വ്യക്തിനിയമങ്ങള്‍ മൗലികാവകാശ ലംഘനമെന്ന നിലയില്‍ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കേണ്ടതില്ലെന്നാണ് 1951ലെ ബോംബൈ ഹൈക്കോടതി വിധി തള്ളി ചന്ദ്രചൂഡ് നിലപാട് വ്യക്തമാക്കിയത്.

RELATED STORIES

Share it
Top