World

3 മിനിറ്റ് നേരത്തെ പോയി: ശമ്പളം വെട്ടിക്കുറച്ച് ജാപ്പനീസ് കമ്പനി

ടോക്കിയോ: ഉച്ചഭക്ഷണത്തിന്റെ ഇടവേള തുടങ്ങുന്നതിനു മൂന്നു മിനിറ്റ് നേരത്തെ പോയ ജിവനക്കാരന്റ ശമ്പളം ജപ്പാന്‍ കമ്പനി വെട്ടിക്കുറച്ചു. കോബയിലെ കുടിവെള്ള ശുദ്ധീകരണ കമ്പനിയില്‍ ജോലി ചെയ്യുന്ന 64കാരനാണു ശമ്പളം നഷ്ടമായത്. 12 മുതല്‍ ഒരു മണി വരെയാണ് ഉച്ചഭക്ഷണത്തിനു കമ്പനി ഇടവേള അനുവദിക്കുന്നത്. എന്നാല്‍ നടപടിക്കു വിധേയനായ തൊഴിലാളി ഏഴു മാസത്തിനിടെ 26 പ്രാവശ്യം അനുവദിച്ച സമയത്തിനും മൂന്നു മിനിറ്റ് നേരത്തെ ഇറങ്ങിപ്പോയി. ഇതുവഴി 55 മണിക്കൂര്‍ സമയത്തെ ജോലി നഷ്ടപ്പെടുത്തിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. അര ദിവസത്തെ ശമ്പളമാണ് ഇതിനു പകരമായി കമ്പനി പിഴയായി ഈടാക്കിയത്. ജോലിയോടുള്ള ജപ്പാന്‍കാരുടെ ആത്മാര്‍ഥത പ്രശസ്തമാണ്.
Next Story

RELATED STORIES

Share it