2800 ലിറ്റര്‍ വൈന്‍ പിടികൂടിഅടിമാലി: വാടക വീട്ടില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 2800 ലിറ്റര്‍ വൈന്‍ അടിമാലി നാര്‍ക്കോട്ടിക് സംഘം പിടികൂടി. കല്ലാര്‍ കമ്പിലൈന്‍ എട്ടേക്കര്‍ റോഡരുകിലെ വാടക വീട്ടില്‍ നിന്നാണ് വൈന്‍ കണ്ടെടുത്തത്. തൃശൂര്‍ സ്വദേശിയാ റഫീക്ക് നാളുകളായി ഈ വീട് വാടകയ്ക്ക് എടുത്തിരിക്കുകയാണ്. ഈ കെട്ടിടത്തില്‍ നിന്നാണ് വൈന്‍ പിടിച്ചെടുത്തത്. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച്ച ഉച്ചയോടെ വീട് പരിശോധിക്കുകയായിരുന്നു. ഇവിടെ ചില്ലറ വില്‍പ്പന നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

[related]

RELATED STORIES

Share it
Top