malappuram local

28 വണ്ടികള്‍ക്ക് ജില്ലയില്‍ സ്റ്റോപ്പില്ല മലപ്പുറം ജില്ലയോടുള്ള റെയില്‍വേ അവഗണന; ഡിവിഷനല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

പാലക്കാട്: മലപ്പുറം ജില്ലയോടുള്ള റെയില്‍വെ അധികാരികളുടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലാ മുസ്—ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ ഒലവക്കോടുള്ള റെയില്‍വെ ഡിവിഷണല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
റെയില്‍വെക്ക് മികച്ച വരുമാനം നല്‍കുന്ന മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഈ അവകാശ സമരം വിജയം വരെ തുടരുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലയിലൂടെ സര്‍വീസ് നടത്തുന്ന 28 വണ്ടികള്‍ക്ക് എവിടെയും സ്‌റ്റോപ്പില്ല. സാധാരണ ജനങ്ങളുടെ യാത്രാസൗകര്യം കണക്കിലെടുത്തും സംഭത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടും എത്രയും വേഗം പരിഹാരം ഉണ്ടാക്കണം. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത കമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഇടി മുഹമ്മദ് ബഷീര്‍ എംപി അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ലാ മുസ്—ലിംലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.യു എ ലത്തീഫ്, പി വി അബ്ദുല്‍വഹാബ് എംപി, എംഎല്‍എമാരായ പി കെ അബ്ദുറബ്ബ്, സി മമ്മൂട്ടി, പി ഉബൈദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, നാലകത്ത് സൂപ്പി, ഉമ്മര്‍ അറക്കല്‍ സംസാരിച്ചു.  തുടര്‍ന്ന് റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ പ്രതാപ് സിംഗ് ഷാമിക്ക് നേതാക്കള്‍ നിവേദനം നല്‍കി. സ്റ്റോപ്പ് അടക്കമുള്ള കാര്യങ്ങളില്‍ എത്രയും വേഗം തീര്‍പ്പാക്കുന്ന രീതിയില്‍ റിപ്പോര്‍ട്ട് അയക്കുമെന്ന് മാനേജര്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.
Next Story

RELATED STORIES

Share it