27 ഓട്ടോറിക്ഷകള്‍ കസ്റ്റഡിയിലെടുത്തു

കൊച്ചി: എറണാകുളം നഗരത്തില്‍ ഓട്ടോറിക്ഷകളെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുമായി വ്യാഴാഴ്ച വൈകീട്ട് ഏഴു മുതല്‍ 11.30 വരെ നടത്തിയ മിന്നല്‍ പരിശോധനയില്‍ 27 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത 17 ഉം പെര്‍മിറ്റ് ഇല്ലാത്ത രണ്ടും നികുതി അടക്കാത്ത എട്ടും വാഹനങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിക്കാത്തതിനു നാല് ഓട്ടോറിക്ഷകള്‍ക്കെതിരേയും ഇന്‍ഷുറന്‍സില്ലാതെ ഓടിയതിന് നാലും മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒരാള്‍ക്കെതിരേയും ഉള്‍പ്പെടെ 39 ഓട്ടോറിക്ഷകള്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചു. പരിശോധനയില്‍ ആര്‍ടിഒ(എന്‍ഫോഴ്‌സ്‌മെന്റ്) കെ എം ഷാജി, എംവിഐമാരായ ബിജു ഐസക്, നൗഫല്‍, മനോജ്കുമാര്‍, എല്‍ദോ വര്‍ഗീസും, എഎംവിഐമാരായ നജീബ്, റെന്‍ഷിദ്, ഷിജു, ബാബു പി കെ, ജോണ്‍ ബ്രിട്ടോ എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top