Top

പരിഹരിക്കേണ്ടത് ശ്രീമതി ടീച്ചറുടെ ഭാഷാ വൈകല്യമോ? അതോ വെള്ളപ്പൊക്കമോ?

sreemathi teacher

ചെന്നൈ വെള്ളപ്പൊക്കം പാര്‍ലമെന്റില്‍ ശ്രദ്ധയില്‍പ്പെടുത്തിയ കേരളാ എംപി പി.കെ ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ പേരില്‍ കളിയാക്കിയും മനുഷ്യത്വപരമായ ഇടപ്പെടലിനെ പിന്തുണച്ചും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച സജീവമായിരിക്കുകയാണ്. മുറിയന്‍ ഇംഗ്ലീഷില്‍ സംസാരിച്ചതിന് കണക്കറ്റു പരിഹസിക്കുകയാണ് ചിലര്‍. എന്നാല്‍  സോഷ്യല്‍ മീഡിയയായാലും പാര്‍ലിമെന്റ് ആയാലും പെണ്ണുങ്ങളുടെ കാര്യത്തില്‍ ഒരേ സമീപനമാണ്. ആണുങ്ങളുടെ പരമ്പരാഗത മേഖലകളില്‍ എവിടെയെങ്കിലും കയറാന്‍ നോക്കിയാല്‍ ഹിംസാത്മകമായി എതിര്‍ക്കുകയാണെന്നും അനുകൂലിക്കുന്നവരും പറയുന്നു.പ്രസക്തമായ ചില പോസ്റ്റുകള്‍ താഴെശ്രീകാന്ത് പി.കെ

മലയാളിയുടെ മനസ്സിലെ നീചമായ സ്ത്രീ വിരുദ്ധത തുറന്നു കാട്ടുന്നുണ്ട് ഈ വിഷയം. സോഷ്യല്‍ മീഡിയയായാലും പാര്‍ലിമെന്റ് ആയാലും പെണ്ണുങ്ങളുടെ കാര്യത്തില്‍ ഒരേ സമീപനമാണ്. ആണുങ്ങളുടെ പരമ്പരാഗത മേഖലകളില്‍ എവിടെയെങ്കിലും കയറാന്‍ നോക്കിയാല്‍ ഹിംസാത്മകമായി എതിര്‍ക്കുകയാണെന്നും അനുകൂലിക്കുന്നവരും പറയുന്നു.പ്രസക്തമായ ചില പോസ്റ്റുകള്‍ താഴെപണ്ട് സ: എകെജി ലോകസഭയില്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കുമ്പോള്‍ സഖാവിന്റെ മുറി ഇംഗ്ലീഷ് കേട്ട് പരിഹസിച്ചവരോട് നെഹ്‌റു പറഞ്ഞിരുന്നത്രെ ..
''He may be speaking broken English, but not broken Truth 'എന്ന് .
.
ഇന്ന് അതേ ലോകസഭയില്‍ ചെന്നൈ പ്രളയ വിഷയം അവതരിപ്പിച്ച സ: ശ്രീമതി ടീച്ചറുടെ പകുതി മലയാളവും ,ലളിതമായ ഇംഗ്ലീഷും കലര്‍ന്ന പ്രസംഗത്തെ പരിഹസിക്കുന്ന കുറെ വാദ്ധ്യാര്‍മാരെ കാണുന്നുണ്ട്.അവരോടും അത്രയേ പറയാനുള്ളൂ .
'He may be speaking broken English, but not broken Truth " '
.
വാല്‍ :
പരിഹസിക്കുന്നവരുടെ കൂട്ടത്തിലെ സഘികള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പത്തു വരി 'ഇംഗ്ലീഷ്' പ്രസംഗം ' ഇംഗ്ലീഷില്‍' തര്‍ജ്ജമ ചെയ്തു വരുക
പണ്ട് സ: എകെജി ലോകസഭയില്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കുമ്പോള്‍ സഖാവിന്‍റെ മുറി ഇംഗ്ലീഷ് കേട്ട് പരിഹസിച്ചവരോട് നെഹ്‌റു ...

Posted by Sreekanth PK on Thursday, December 3, 2015നാസിറുദ്ധീന്‍ ചേന്ദമംഗല്ലൂര്‍

ശ്രീമതി ടീച്ചര്‍ക്ക് 66 വയസ്സായി. ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നും ഉയര്‍ന്നു വന്ന അവര്‍ ആ പ്രായത്തിലുള്ള ഒരു ശതമാനം മലയാളി സ്ത്രീകള്‍ക്ക് പോലും അവകാശപ്പെടാനാവാത്ത അറിവും രാഷ്ട്രീയ ബോധവും തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ അവരുടെ ആരോഗ്യ വകുപ്പ് ഏറ്റവും മികച്ച ഭരണം കാഴ്ചവെച്ച കൂട്ടത്തിലായിരുന്നു. പക്ഷേ മീഡിയ അവരെ ആഘോഷിച്ചത് മുഴുവന്‍ വികലമായി എഡിറ്റ് ചെയ്ത് സിനിമാ ക്‌ളിപ്പിങ്ങിന്റെ അകമ്പടിയോടെ അവതരിപ്പിച്ച ഒരു ഇംഗ്ലീഷ് പ്രസംഗത്തിന്റെ പേരിലായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് കൃത്യമായി ഇത് വീണ്ടും കുത്തിപ്പൊക്കാനും ശ്രമങ്ങളുണ്ടായി. എല്ലാ എതിര്‍പ്പിനെയും അതിജീവിച്ച് ഇടതു പക്ഷം മോശം പ്രകടനം കാഴ്ച വെച്ച അവസരത്തില്‍ പോലും അവര്‍ മികച്ച ജന പിന്തുണയോടെ പാര്‍ലിമെന്റില്‍ എത്തി.

ഇന്ന് വലിയൊരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയക്കാരും അവഗണിച്ചപ്പോഴും അവര്‍ ചെന്നൈ വെള്ളപ്പൊക്കം പാര്‍ലിമെന്റില്‍ ആര്‍ജ്ജവത്തോടെ അവതരിപ്പിച്ചു, ശ്രദ്ധേയമായ വാദങ്ങള്‍ വളരെ കമ്യൂണിക്കേറ്റീവ് ആയി മുന്നോട്ടു വെച്ചു. പക്ഷേ ചര്‍ച്ച വീണ്ടും അവരുടെ 'ഇംഗ്ലീഷിനെ' കുറിച്ചാണ്. അവരുടെ പ്രസംഗം കീറി മുറിച്ച് കൂലങ്കഷമായ ഗ്രാമര്‍ ചര്‍ച്ചകള്‍ അരങ്ങു തകര്‍ക്കുന്നു. എന്ത് കൊണ്ടാണ് അവര്‍ ഇങ്ങനെ വിമര്‍ശനം നേരിടേണ്ടി വരുന്നത് ? തീര്‍ച്ചയായും മലയാളിയുടെ സാഹചമായ സ്വത്വത്തിന്റെയും ഭാഷയുടെയും പേരിലുള്ള അപകര്‍ഷതാബോധം, കൊളോണിയല്‍ ഹാങ്ങ് ഓവര്‍ എന്നിവ ഒത്തു വരുന്നുണ്ട്.

അരുണ്‍ ജെറ്റ്‌ലിയും ചിദംബരവും ഒഴുക്കന്‍ ഇംഗ്ലീഷില്‍ കൊട്ടുന്ന വിഷം ഇതേയാളുകള്‍ക്ക് പാല്‍പായസമായി തോന്നുന്നതും ഇതിന്റെ മറുപുറം! പക്ഷേ അതിലപ്പുറം മലയാളിയുടെ മനസ്സിലെ നീചമായ സ്ത്രീ വിരുദ്ധത തുറന്നു കാട്ടുന്നുണ്ട് ഈ വിഷയം. സോഷ്യല്‍ മീഡിയയായാലും പാര്‍ലിമെന്റ് ആയാലും പെണ്ണുങ്ങളുടെ കാര്യത്തില്‍ ഒരേ സമീപനമാണ്. ആണുങ്ങളുടെ പരമ്പരാഗത മേഖലകളില്‍ എവിടെയെങ്കിലും കയറാന്‍ നോക്കിയാല്‍ ഹിംസാത്മകമായി എതിര്‍ക്കും. പരിഹാസമോ ഭീഷണിയോ എടുത്തിട്ട് അരിഞ്ഞു വീഴ്ത്താന്‍ നോക്കും.

'ആണുങ്ങളുടെ മേഖലകളില്‍ പെണ്ണുങ്ങള്‍ക്ക് വിജയിക്കാന്‍ പറ്റില്ല' എന്ന മലയാളിയുടെ ഏറ്റവും വലിയ പൊതുബോധ സിദ്ധാന്തത്തിന് പിന്തുണ തേടും. അത് കൊണ്ട് തന്നെ ഏതെങ്കിലുമൊരു പെണ്ണ്! വായ തുറന്നാല്‍ പിന്നെ ഓഡിറ്റിങ്ങിന്റെ പൊടി പൂരമാണ്. പറഞ്ഞ സാഹചര്യം, എതിരാളികള്‍ ഉപയോഗിക്കാനുള്ള സാധ്യത, ഭാഷ, ശൈലി, വ്യാകരണം......അങ്ങനെ നൂറായിരം അരിപ്പകള്‍ കടക്കണം. സാധ്യമെങ്കില്‍ ഏതെങ്കിലുമൊരു കാരണം കണ്ടെത്തി പൊങ്കാല തുടങ്ങും. റജീനയായാലും ശ്രീമതി ടീച്ചറായാലും അങ്ങനെ തന്നെ !! ആണുങ്ങള്‍ക്ക് പക്ഷേ ഇങ്ങനെ യാതൊന്നുമില്ല, എന്തും പറയാം. സമയമോ സാഹചര്യമോ ഭാഷയോ ശൈലിയോ ഒന്നും പ്രശ്‌നമല്ല. പ്രിവിലേജ്ഡ് ക്ലാസ് ആയാലുള്ള മെച്ചമാണത്.

എന്തൊരു തൂറ്റ ജനതയാണ് പടച്ചോനേ ഇത് ????
ശ്രീമതി ടീച്ചർക്ക് 66 വയസ്സായി. ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നും ഉയർന്നു വന്ന അവർ ആ പ്രായത്തിലുള്ള ഒരു ശതമാനം മലയാളി സ്ത്ര...

Posted by Nasirudheen Chennamangallur on Thursday, December 3, 2015


Next Story

RELATED STORIES

Share it