26 ലോഡ് ധാന്യം മറിച്ചുവിറ്റ സംഭവം ; കുറ്റക്കാരെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥ ഗൂഢാലോചനപൊന്നാനി: പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലെ 29 റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യേണ്ട 26 ലോഡ് ധാന്യങ്ങള്‍ മറിച്ച് വിറ്റ സംഭവത്തില്‍ കുറ്റക്കാരെ രക്ഷിക്കുന്ന നിലപാടുമായി ഉദ്യോഗസ്ഥര്‍. റേഷന്‍ ധാന്യങ്ങള്‍ വിതരണം ചെയ്യേണ്ടിയിരുന്ന അണ്ടത്തോട് സര്‍വീസ് സഹകരണ ബാങ്കിന് കീഴിലെ ക്രമക്കേട് ഗുരുതര വീഴ്ചയെന്ന് മന്ത്രി നേരിട്ടെത്തി കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥര്‍ ഇതു സംബന്ധമായി പോലിസില്‍ നല്‍കിയ പരാതി ദുര്‍ബല വകുപ്പുകള്‍ക്കനുസരിച്ച്. പരാതി ദുര്‍ബലപ്പെടുത്തിയതിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നോണ് സിപിഎമ്മിന്റെ ആരോപണം.അണ്ടത്തോട് സര്‍വീസ് സഹകരണ ബാങ്കിന് കീഴില്‍ റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യേണ്ട ധാന്യങ്ങള്‍  തിരിമറി നടത്തിയതില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ആരോപണം ശക്തമായിട്ടുള്ളത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഗുരുതര ക്രമക്കേട് ഉള്ളതായി കണ്ടെത്തിയിരുന്നു. സഹകരണ ബാങ്കിലെ മാനേജറെ പിരിച്ചുവിട്ടത് ഇതിന് ബലവും സ്ഥിരീകരണവും ന ല്‍കിയിരുന്നു. തുടര്‍ന്ന് ഭക്ഷ്യമന്ത്രി തിലോത്തമന്‍ നേരിട്ടെത്തി അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍ വ്യക്തമായ അഴിമതി ബോധ്യപ്പെട്ടിട്ടും ദുര്‍ബലമായ പരാതിയാണ് ജില്ലാ സപ്ലൈ ഓഫീസില്‍ നിന്നും പോലിസിന് നല്‍കിയിട്ടുള്ളത്. ക്രമക്കേടില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന തരത്തിലുള്ള പരാതിയാണ് സിവില്‍ സപ്ലൈ ഓഫിസില്‍ നിന്നും നല്‍കിയിട്ടുള്ളത്.ക്രമക്കേട് വരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു എന്നതല്ലാതെ മറ്റു നടപടികള്‍ ഒന്നുമുയായിട്ടില്ല. പരാതിക്കാരന്‍ ആരാണെന്നോ ആര്‍ക്കെതിരെയാണ് പരാതിയെന്നോ വ്യക്തമാക്കാത്ത തരത്തില്‍ ദുര്‍ബലമായ രീതിയിലാണ് പരാതി നല്‍കിയിട്ടുള്ളത്. ഇത് മൂലം പോലീസിന് കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ കേസില്‍ അകപ്പെട്ട ഉന്നതരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണവുമായി സിപി എം രംഗത്തുവന്നിട്ടുണ്ട്.

RELATED STORIES

Share it
Top