26 മുതല്‍ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

കൊച്ചി: പുതുക്കാടിനും ഒല്ലൂരിനും ഇടയില്‍ റെയില്‍പ്പാതയില്‍ രണ്ട്, മൂന്ന് ഘട്ടം അറ്റകുറ്റപ്പണികളുടെ ഭാഗമായി ഈ മാസം 26, 27 തിയ്യതികളില്‍ ഇതുവഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
എട്ടു തീവണ്ടികള്‍ പൂര്‍ണമായും ഏഴു തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കി. നിരവധി തീവണ്ടികള്‍ ഈ രണ്ടു ദിവസങ്ങളില്‍ വൈകുകയും ചെയ്യും. എറണാകുളം ജങ്ഷനില്‍ നിന്നും രാവിലെ ആറിന് പുറപ്പെടുന്ന എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂരില്‍ നിന്നും രാവിലെ 6.45ന് പുറപ്പെടുന്ന ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍, എറണാകുളത്ത് നിന്നും രാവിലെ 7.25ന് പുറപ്പെടുന്ന എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍, നിലമ്പൂരില്‍ നിന്നും ഉച്ചകഴിഞ്ഞ് 2.55ന് പുറപ്പെടുന്ന നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍, എറണാകുളം ജങ്ഷനില്‍ നിന്നു രാവിലെ 10.05ന് പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചര്‍, കായംകുളത്തു നിന്നും ഉച്ചകഴിഞ്ഞ് 01.10ന് പുറപ്പെടുന്ന കായംകുളം-എറണാകുളം പാസഞ്ചര്‍, ആലപ്പുഴയില്‍ നിന്നും രാവിലെ 07.05ന് പുറപ്പെടുന്ന ആലപ്പുഴ-കായംകുളം പാസഞ്ചര്‍, കായംകുളത്തു നിന്നും രാവിലെ 08.35ന് പുറപ്പെടുന്ന കായംകുളം-എറണാകുളം പാസഞ്ചര്‍ തീവണ്ടികളാണ് പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നത്.
രാവിലെ 06.45ന് എറണാകുളം ജങ്ഷനില്‍ നിന്നു കണ്ണൂര്‍ക്ക് പുറപ്പെടുന്ന എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് 26, 27 തിയ്യതികളില്‍ രാവിലെ 8.10ന് തൃശൂരില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് ഈ രണ്ടു ദിവസങ്ങളില്‍ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കോഴിക്കോട് നിന്നും ഉച്ചയ്ക്ക് 01.40ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് രണ്ടു ദിവസങ്ങളിലും കോഴിക്കോടിനും എറണാകുളത്തിനും ഇടയില്‍ സര്‍വീസ് നടത്തില്ല. വൈകുന്നേരം 05.30ന് ഈ തീവണ്ടി എറണാകുളത്തുനിന്നായിരിക്കും തിരുവനന്തപുരത്തിന് യാത്ര ആരംഭിക്കുക.
പുനലൂരില്‍ നിന്നും പുലര്‍ച്ചെ 03.20ന് പുറപ്പെടുന്ന പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ് രണ്ടു ദിവസങ്ങളിലും ആലുവയില്‍ യാത്ര അവസാനിപ്പിക്കും. പാലക്കാട് നിന്നും വൈകുന്നേരം നാലിന് പുനലൂരിന് പുറപ്പെടുന്ന പാലക്കാട്-പുനലൂര്‍ പാലരുവി എക്‌സ്പ്രസ് ഈ ദിവസങ്ങളില്‍ വൈകുന്നേരം 06.27ന് ആലുവയില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക. തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് അങ്കമാലിയില്‍ സര്‍വീസ് അവസാനിപ്പിക്കും. ഉച്ചകഴിഞ്ഞ് 02.25ന് ഷൊര്‍ണൂര്‍ ജങ്ഷനില്‍ നിന്നും യാത്ര ആരംഭിക്കുന്ന ഷൊര്‍ണൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ് ഈ ദിവസങ്ങളില്‍ വൈകുന്നേരം 3.55ന് അങ്കമാലിയില്‍ നിന്നായിരിക്കും തിരുവനന്തപുരത്തിനു യാത്ര ആരംഭിക്കുക. നാഗര്‍കോവില്‍ ജങ്ഷനില്‍ നിന്നും പുലര്‍ച്ചെ രണ്ടിന് പുറപ്പെടുന്ന നാഗര്‍കോവില്‍ മംഗളൂരു ഏറനാട് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ 40 മിനിറ്റ് വൈകി മാത്രമേ പുറപ്പെടുകയുള്ളൂ. ആലപ്പുഴയില്‍ നിന്നു പുലര്‍ച്ചെ 05.55ന് പുറപ്പെടുന്ന ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് അന്നേദിവസം രാവിലെ 07.55ന് മാത്രമേ പുറപ്പെടുകയുള്ളൂ. എറണാകുളത്ത് നിന്നു രാവിലെ 9.10നു പുറപ്പെടുന്ന എറണാകുളം-കെഎസ്ആര്‍ ബംഗളൂരു ഇന്റര്‍ സിറ്റി എക്‌സ്പ്രസ് ഈ ദിവസങ്ങളില്‍ രാവിലെ 11.40 നായിരിക്കും പുറപ്പെടുക. ഗുരുവായൂരില്‍ നിന്നു പുലര്‍ച്ചെ 05.55ന് പുറപ്പെടുന്ന ഗുരുവായൂര്‍-ഇടമണ്‍ പാസഞ്ചര്‍ രാവിലെ 06.45നായിരിക്കും പുറപ്പെടുക. തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 04.25ന് പുറപ്പെടുന്ന തിരുവനന്തപുരം-മുംബൈ സിഎസ്എംടി പ്രതിവാര എക്‌സ്പ്രസ് 26ന് രാവിലെ 05.25നായിരിക്കും പുറപ്പെടുക.
നാഗര്‍കോവില്‍-മാംഗ്ലൂര്‍ പരശുറാം എക്‌സ്പ്രസ്, തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ്, എറണാകുളം-ഹസറത് നിസാമുദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്, കൊച്ചുവേളി-ചണ്ഡീഗഡ് സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ്, തിരുനെല്‍വേലി-ബിലാസ്പൂര്‍ പ്രതിവാര എ്ക്‌സ്പ്രസ്, കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ്‌രഥ് എക്‌സ്പ്രസ് എറണാകുളത്തിനും പുതുക്കാടിനും ഇടയില്‍ പിടിച്ചിടുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.
Next Story

RELATED STORIES

Share it