24 മണിക്കൂറിനകം കാര്‍ഷിക വായ്പ എഴുതിത്തള്ളിയില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കും: യെദ്യൂരപ്പ

ബംഗളൂരു: 24 മണിക്കൂറിനുള്ളില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന ഭീഷണിയുമായി യെദ്യൂരപ്പ. കുമാരസ്വാമിയുടെ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണു ജെഡിഎസ്-കോണ്‍ഗ്രസ് കൂട്ടു മുന്നണി സര്‍ക്കാരിനെ ഭിഷണിപ്പെടുത്തിയത്.
ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നെടുത്ത വായപയുള്‍പ്പെടെ 53,000 കോടി രൂപയുടെ കാര്‍ഷികക്കടങ്ങള്‍ എഴുതിത്തള്ളുമെന്നു ജെഡിഎസ് നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നതാണെന്നും യെദ്യൂരപ്പ ഓര്‍മിപ്പിച്ചു.

RELATED STORIES

Share it
Top