24 മണിക്കൂര്‍ പൊതുപണിമുടക്ക്: കോതമംഗലത്ത് പ്രതിഷേധ സമ്മേളനം

കോതമംഗലം: സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയന്‍ തിങ്കളാഴ്ച്ച നടത്തുന്ന 24 മണിക്കൂര്‍ പൊതുപണിമുടക്ക് വിജയിപ്പിക്കുന്നതിന് കോതമംഗലത്ത് പ്രതിഷേധ സമ്മേളനവും പന്തം കൊളുത്തി പ്രകടനവും നടത്തി.
സിഐടിയു താലൂക്ക് സെക്രട്ടറി കെ എ ജോയ് ഉദ്ഘാടനം ചെയ്തു.
എഐടിയുസി താലൂക്ക് കണ്‍വീനര്‍ എം എസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ഐഎന്‍ടിയുസി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റോയ് കെ പോള്‍, എച്ച്എംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി, എസ്ടിയു ജില്ല വൈസ് പ്രസിഡന്റ് പി എം എ കരീം, പി എം മുഹമ്മദാലി, സീതി മുഹമ്മദ്, ഭാനുമതി രാജു, ചന്ദ്രലേഖ ശശിധരന്‍, ശശികുഞ്ഞുമോന്‍, ടി കെ രാജന്‍, പി പി മൈതീന്‍ ഷ, സി കെ ജോര്‍ജ്,കെ എം കുഞ്ഞു ബാവ  സംസാരിച്ചു.

RELATED STORIES

Share it
Top