24 ന് സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഹര്‍ത്താല്‍

സുല്‍ത്താന്‍ ബത്തേരി: വന്യമൃഗശല്യത്തിന്   ശാശ്വത പരിഹാരം കാണണമെന്നാവിശ്യപ്പെട്ട് വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം സര്‍ക്കാര്‍ ഇടപ്പെട്ട് പരിഹരിക്കുക, രാത്രിയാത്ര നിരോധനത്തി്ല്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടുക, നഞ്ചന്‍കോട് നിലമ്പൂര്‍ റെയില്‍വേ പ്രാവര്‍ത്തികമാക്കുക എന്നി ആവിശ്യങ്ങള്‍ ഉന്നയിച്ച് 24ന് സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍  ജനകീയ ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ കക്ഷിനേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍  അറിയിച്ചു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ .പാല്‍, പത്രം, അവശ്യസര്‍വ്വിസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായും നേതാക്കള്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി വ്യാപാര ഭവനില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിന് ശേഷമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. യോഗത്തില്‍ കോണ്‍ഗ്രസ്സ്, ബിജെപി, സിപിഐ, മുസ്്്‌ലിം ലീഗ്, ജനതദള്‍, ഫ്രിഡം ടു മൂവ് ഭാരവാഹികളുള്‍പ്പടെ സംബന്ധിച്ചു. അതേസമയം, സിപിഎമ്മിനെ യോഗത്തിലെക്ക്  ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. അതിനിടെ, യോഗ വിവരം അറിയിച്ചിട്ടില്ലെന്ന് സിപിഎം സുല്‍ത്താന്‍ ബത്തേരി ഏരിയ സെക്രട്ടറി ബേബി വര്‍ഗ്ഗിസ്  പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി പി അയ്യൂബ്, എന്‍ എം വിജയന്‍, എ ഭാസ്‌ക്കരന്‍, പി സി മോഹനന്‍, കുര്യന്‍ ജോസഫ്, ടി എസ് ജോര്‍ജ്ജ്, കുന്നത്ത് അഷറഫ്, വി മോഹനന്‍, നിസ്ി അഹമ്മദ്, സി അബ്ദുള്‍ ഖാദര്‍, കെ കെ വാസുദേവന്‍, പി വൈ മത്തായി, കെ ആര്‍ അനില്‍ക്കുമാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top