24 മുതല്‍ കുറവിലങ്ങാട് അനിശ്ചിതകാല സത്യഗ്രഹം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നില്‍ ഹാജരാക്കണമെന്ന് സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ജില്ലാ കോ-ഓഡിനേഷന്‍ കമ്മിറ്റി. അറസ്റ്റ് വൈകുന്ന ഓരോ നിമിഷവും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള അവസരം പ്രതിക്കു ലഭിക്കുന്നു. അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലേക്കു കടക്കാതിരിക്കുന്നത് പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കുകയാണ്. ഇതിനു പിന്നില്‍ സഭാ മേലധികാരികളും ആഭ്യന്തരവകുപ്പിലെ ഉന്നതരുമാണെന്നും എസ്ഒഎസ് ഭാരവാഹികള്‍ ആരോപിച്ചു.
പീഡനത്തിനിരയായ കന്യാസ്ത്രീക്ക് നീതിലഭിക്കാന്‍ ജനകീയ പ്രക്ഷോഭമാണ് ആവശ്യം. സംസ്ഥാന വ്യാപകമായി എസ്ഒഎസിന്റെ നേതൃത്വത്തി ല്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഇന്നുമുതല്‍ കുറവിലങ്ങാട് അനിശ്ചിതകാല ഐക്യദാര്‍ഢ്യ സത്യഗ്രഹം ആരംഭിക്കും. 24 മുതല്‍ കുറവിലങ്ങാട്ട് സംസ്ഥാനതല നീതിസംഗമം നടത്തും. നിരണം ഭദ്രാസനാധിപന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി നീതിസംഗമം ഉദ്ഘാടനം ചെയ്യും. എസ്ഒഎസ് കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടേളി മുഖ്യപ്രഭാഷണം നടത്തും. എസ്ഒഎസ് ജില്ലാ ചെയര്‍മാന്‍ വി ഡി ജോസ്, കണ്‍വീനര്‍ സി ജെ തങ്കച്ചന്‍, പി ജി സുനില്‍കുമാര്‍, സണ്ണി എം കപിക്കാട്, എം കെ ദിലീപ്, എം എം സ്‌കറിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it