നടി ആക്രമിക്കപ്പെട്ട സംഭവം: അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഡിജിപിതിരുവനന്തപുരം: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയ സംഭവം സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. സത്യം പുറത്തുകൊണ്ടുവരാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശിച്ചത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പിഴവില്ലെന്നും ഡിജിപി വ്യക്തമാക്കി.
നടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കാണിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറിക്കിയെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കേസിന്റെ അന്വേഷണചുമതലയുള്ള ഉദ്യോഗസ്ഥര്‍ പല കാര്യങ്ങളും അറിയുന്നില്ല. പല വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുന്നുണ്ട്. ഇത് പ്രൊഫണല്‍ രീതിയല്ലെന്നും ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നതായിട്ടായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ഡിജിപി രംഗത്തെത്തിയിരിക്കുന്നത്.
കേസ് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ചുമതലയുള്ള ഐജി അറിയിന്നില്ല. എന്നാല്‍ പല വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുന്നുണ്ട്.ഇത് പ്രൊഫണല്‍ രീതിയല്ലെന്നും സര്‍ക്കുലറില്‍ പറയുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

RELATED STORIES

Share it
Top