22 കിലോ വെള്ളിയും 11.50 ലക്ഷവും പിടികൂടി

പാലക്കാട്: എക്‌സൈസ് സംഘം വാളയാറില്‍ നടത്തിയ വാഹന പരിശോധനയില്‍ രണ്ട് വ്യത്യസ്ഥ സംഭവങ്ങളിലായി രേഖകളില്ലാതെ കടത്തുകയായിരുന്ന 22കിലോ വെള്ളിയും 11.50ലക്ഷവും പിടികൂടി. കോയമ്പത്തൂരില്‍ നിന്നും വരുകയായിരുന്ന കെഎസ്ആര്‍ടി ബസ്സില്‍ രേഖകളില്ലാതെ ഒളിപ്പിച്ചു കടത്തുകയായിരുന്ന 22കിലോ വെള്ളിയാണ് സേലം സ്വദേശി ശുശാന്ത് എന്നയാളില്‍ നിന്നും പിടികൂടിയത്.
ബാഗിനുള്ളില്‍ രഹസ്യ അറയിലായിരുന്നു സൂക്ഷിച്ചിരുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ സതീഷിന്റെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ 3.30നായിരുന്നു പരിശോധന. പിടിച്ചെടുത്ത വെള്ളി വാളയാര്‍ പോലിസിന് കൈമാറി.
രേഖകളില്ലാതെ കെഎസ്ആര്‍ടിസി ബസ്സില്‍ ഒളിപ്പിച്ചു കടത്തി കൊണ്ടുവന്ന 11.50 ലക്ഷം രൂപയുമായി കുന്ദംകുളം സ്വദേശി സച്ചിന്‍ പിലാവ് നാഗിനെ(22)യുമാണ് പിടികൂടിയത്. സംശയം തോന്നിയ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് പണം സൂക്ഷിച്ചിരുന്നത് കണ്ടെത്താനായത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി പി ശങ്കര്‍ നേതൃത്വത്തില്‍ ഇന്നലെ രാവിലെയായിരുന്നു 8.30നായിരുന്നു പരിശോധന. പിടിച്ചെടുത്ത പണം ജിഎസ്ടി വകുപ്പിന് കൈമാറി.

RELATED STORIES

Share it
Top