22ാം വാര്‍ഡ് നഗരസഭാ കൗണ്‍സിലറെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി

കാസര്‍കോട്: തുടര്‍ച്ചയായി മൂന്ന് നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍ ഹാജരാവാതിരുന്ന മുസ്‌ലിം ലീഗ് അംഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കി. 22ാം വാര്‍ഡ് തെരുവത്ത് നിന്നുള്ള എസ്‌സി സംവരണ വാര്‍ഡിലെ മുസ്്‌ലിംലീഗ് അംഗം കെ വിശ്വനാഥനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയത്. 2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 471 വോട്ടുകള്‍ക്ക് ഇദ്ദേഹം ലീഗ് ടിക്കറ്റില്‍ വിജയിച്ചത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന വാര്‍ഡാണിത്.
വാര്‍ഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ടുന്ന കൗണ്‍സിലര്‍ മാറിനിന്നതോടെ വികസനമുരടിപ്പ് നേരിട്ടു. തുടര്‍ച്ചയായി യോഗങ്ങളില്‍ ഹാജരാവാത്തതിനാല്‍ വാര്‍ഡിന്റെ വികസനകാര്യങ്ങള്‍ ഉന്നയിക്കാനും കഴിഞ്ഞില്ല. ഇത് ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് റിപോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാര്‍ഡില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് നഗരസഭാ സെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top