21 കിലോ കഞ്ചാവും കാറുമായി യുവാവ് അറസ്റ്റില്‍

ആനക്കര: കഞ്ചാവ് മൊത്തവിതരണക്കാരനെ പോലിസ് പിടിയില്‍. ഷൊര്‍ണൂര്‍ സ്വദേശി മുകേഷ്(29)നെയാണ് തൃത്താല എസ്‌ഐ കെ കൃഷ്‌നും പട്ടാമ്പി സിഐയുടെ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഏഴോടെ തൃത്താല വെള്ളിയാങ്കല്ല്  പാലത്തിന് സമീപം വച്ചായിരുന്നു പിടികൂടിയത്. ഇയാളില്‍ നിന്നും 21 കിലോ കഞ്ചാവും കണ്ടെടുത്തു. ഇയാളുടെ കാറും പോലിസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. കഞ്ചാവ് പാക്കറ്റുകളിലാക്കി കാറില്‍ കുറ്റിപ്പുറം ഭാഗത്തേക്ക് കൊണ്ടുപോകവെയാണ് പോലിസ് പിടിയിലായത്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റഅടിസ്ഥാനത്തിലായിരുന്നു പരിശോധന. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലയിലെ  മൊത്തവിതരണക്കാരനാണ് പ്രതിയെന്ന് പോലിസ് പറഞ്ഞു. എടപ്പാള്‍, കുറ്റിപ്പുറം,ഷൊര്‍ണ്ണൂര്‍, കൂറ്റനാട്, തുടങ്ങി വിവിധപ്രദേശങ്ങളില്‍ സബ് ഏജന്‍സികളുടെ പക്കലേക്ക് സാധനം എത്തിച്ചുകൊടുക്കുകയാണ് പതിവെത്രെ.

RELATED STORIES

Share it
Top