21ാം നൂറ്റാണ്ടിലെ അപൂര്‍വ ആകാശ കാഴ്ചയുമായി ജൂലൈ 27

കോഴിക്കോട്: 21ാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം 27 ന് വെള്ളിയാഴ്ച ലോകത്ത് മിക്ക ഭാഗങ്ങളിലും ദൃശ്യമാകും. ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍  നേരിട്ട് സഞ്ചരിക്കുമ്പോഴാണ് ബ്ലഡ്മൂണ്‍ എന്നു അറിയപ്പെടുന്ന ഈ പ്രതിഭാസം സംഭവിക്കുന്നത്.
ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതിനൊപ്പം, സാധാരണഗതിയില്‍ ചന്ദ്രന്‍ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നത് ഇല്ലാതാവുകയും ചെയ്യും. ഇതോടെ ചന്ദ്രന്‍ തുടുത്ത ചുവന്ന നിറത്തില്‍ കാണപ്പെടുന്നതുകൊണ്ടാണ് ബ്ലഡ്മൂണ്‍ എന്നും അറിയപ്പെടുന്നത്.
ഉത്തര അമേരിക്ക ഒഴികെ ലോകമെമ്പാടുമുള്ള വാനനിരീക്ഷകര്‍ക്ക് ചന്ദ്രഗ്രഹണത്തിന്റെ ഭാഗങ്ങള്‍ ദൃശ്യമാവും. നാലു മണിക്കൂറോളമാണ് ആകാശത്ത് ഈ പ്രതിഭാസം കാണാന്‍ സാധിക്കുക. എന്നിരുന്നാലും പൂര്‍ണഗ്രഹണം ഒരു മണിക്കൂര്‍ 47 മിനിറ്റ് മാത്രമാണ്. ഭൂമിയുടെ ഏറ്റവുമധികം നിഴല്‍ ചന്ദ്രനില്‍ പതിക്കുന്ന സമയമാണ് പൂര്‍ണ ചന്ദ്രഗ്രഹണം.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ ചന്ദ്രഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ദൃശ്യമാകും. ചുരുക്കം പ്രദേശങ്ങളില്‍ മാത്രമേ തുടക്കം മുതല്‍ അവസാനം വരെ ഗ്രഹണം പൂര്‍ണമായി  കാണാനാവൂ. ഇന്ത്യയില്‍ പുലര്‍ച്ചെ ഒരു മണിയോടെ ആകാശത്ത് ഈ പ്രതിഭാസം ദൃശ്യമാവും.
സൂര്യനില്‍ നിന്നുള്ള ഹാനികരമായ വികിരണങ്ങള്‍ നേരിട്ട് കണ്ണിലേക്കെത്തുന്നില്ല എന്നതിനാല്‍ ഈ ചന്ദ്രഗ്രഹണം കാണുന്നതിന് പ്രത്യേക ഗ്ലാസുകളൊന്നും ആവശ്യമില്ല. 2017ലെ സൂര്യഗ്രഹണം നടന്ന് ഒരു വര്‍ഷത്തിനുള്ളിലാണ് ഒരു വര്‍ഷത്തിനുള്ളിലാണ് ഈ ചന്ദ്രഗ്രഹണം.അടുത്ത ചന്ദ്രഗ്രഹണം 2019 ലാണ് ഇനി ദൃശ്യമാവുക.
Next Story

RELATED STORIES

Share it