2023 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍മുംബൈ: ഇന്ത്യന്‍ കായിക പ്രേമികളെ ആഹ്ലാദത്തിലാഴ്ത്തി 2023ല്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചു. തിങ്കളാഴ്ച്ച ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക ജനറല്‍ യോഗത്തിലാണ് ഇന്ത്യയ്ക്കനുകൂലമായ സന്തോഷ വാര്‍ത്തയുണ്ടായത്.
2021 ല്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കും ഇന്ത്യ വേദിയാകുമെന്നുള്ളത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇരട്ടി മധുരം പകരുന്നു. ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പാണിത്. നേരത്തേ, 1987ലും 1996ലും 2011ലും വര്‍ഷങ്ങളില്‍ ഇന്ത്യ ബംഗ്ലാദേശിനെയും പാകിസ്താനെയും ശ്രീലങ്കയെയും കൂട്ടുപിടിച്ച് ആതിഥ്യം വഹിച്ചിരുന്നു. ഇതു കൂടാതെ ആദ്യമായി ടെസ്റ്റ് പദവി വഹിച്ച അഫ്ഗാനിസ്താന്റെ ആദ്യ ടെസ്റ്റ് മല്‍സരം ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറും. 2019ല്‍ ആസ്‌ത്രേലിയക്കെതിരെയാണ് മല്‍സരം.

RELATED STORIES

Share it
Top