2022 ഖത്തര്‍ ലോകകപ്പ്; ജനറേഷന്‍ അമേസിങ് ചെര്‍പ്പുളശ്ശേരിയില്‍

ചെര്‍പ്പുളശ്ശേരി: 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ജനറേഷന്‍ അമേസിംഗിന്റെ സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ  ലോഞ്ചിംഗ് 25ന് മലബാര്‍ പോളിടെക്‌നിക്ക് കാംസില്‍ ചെര്‍പ്പുളശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിര്‍വഹിക്കുമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.
ഖത്തര്‍ വേള്‍ഡ് കപ്പ് നടത്തിപ്പുകാരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ നിര്‍ദേശാനുസരണം ചെര്‍പ്പുളശ്ശേരി മലബാര്‍ പോളിടെക്‌നിക്കിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫുട്ബാളിലൂടെ യുവജനങ്ങള്‍ക്കിടയില്‍ നന്മയും സാമൂഹികക്ഷമതയും വര്‍ധിപ്പിക്കാനുതകുന്ന പരിശീലനപരിപാടികളാണ് ലക്ഷ്യം വെക്കുന്നത്. ഖത്തര്‍ ഗവണ്‍മെന്റിന്റെ അതിഥികളായി റഷ്യന്‍ വേള്‍ഡ് കപ്പില്‍ പങ്കെടുക്കാനവസരം ലഭിച്ച ജനറേഷന്‍ അമേസിംഗ് വര്‍ക്കേര്‍സ് അംബാസിഡര്‍മാരായ സാദിഖ് റഹ്മാന്‍ സി പിയും നാജിഹ് കുനിയിലുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. 2022ലെ ലോകകപ്പിന് ഖത്തര്‍ ആതിഥ്യമരുളുമെന്ന പ്രഖ്യാപനം വന്ന 2010 മുതലാണ് ജനറേഷന്‍ അമേസിംഗിന് തുടക്കം.
ബ്രസീല്‍, ജോര്‍ഡന്‍, ലബനാന്‍, നേപ്പാള്‍, പാക്കിസ്ഥാന്‍, ഖത്തര്‍, സൗത്താഫ്രിക്ക, സിറിയ എന്നീ രാജ്യങ്ങളില്‍ വേരൂന്നിയ പ്രോഗ്രാമിന്റെ സൗത്ത് ഇന്ത്യയിലെ ആദ്യത്തെ പരിപാടി കഴിഞ്ഞ ദിവസം മുക്കത്തെ ഗോതമ്പ റോഡില്‍ നടന്നിരുന്നു. പതിനഞ്ചിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള തിരഞ്ഞെടുക്കപ്പെട്ട നാല്‍പ്പത്കുട്ടികള്‍ക്കും എട്ടു കോച്ചുമാര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.

RELATED STORIES

Share it
Top